ഹൈറേഞ്ച് മേഖലകളിൽ വ്യാപകമായി പണപിരിവ് നടന്നു ; ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുളിയന്മലയിൽ ഓണപ്പിരിവിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും കർഷകരും കർഷക സംഘടനകളും രംഗത്ത്. ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ നിന്ന് ഉദ്യോഗസ്ഥർ വ്യാപകമായി പണപിരിവ് നടത്തുന്നതയാണ് ആരോപണം. സി.എച്ച്.ആർ മേഖലയിലെ ഏലം സ്റ്റോറുകൾ കേന്ദ്രികരിച്ചാണ് പിരിവ് നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതിനെ തുടർന്ന് പുളിയന്മലയിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി കർഷകർ രംഗത്ത് വന്നിരിക്കുന്നത്.
മേഖലയിലെ ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏലം സ്റ്റോറുകളിൽ നിന്നാണ് വ്യാപക പണപ്പിരിവ് നടത്തുന്നതായി ആരോപണം ഉയരുന്നത്.

വർഷത്തിൽ 12 മാസവും ഏലക്ക ഉണക്കുന്നന്നതിനായി ഏലം സ്റ്റോറുകളിൽ വിറക് ആവശ്യമാണ്. ഇതിനായി ഒടിഞ്ഞു വീഴുന്നു മരത്തടികളും വനം വകുപ്പിന്‍റെ പാസ് ഉപയോഗിച്ച് മുറിക്കുന്ന തടികളുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ വിറക് കൊണ്ടുവരുന്നതിന് പോലും വ്യാപക പണപ്പിരിവ് നടത്തുന്നതായാണ് ആരോപണം.

രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത സാഹചര്യത്തിൽ വർഷം മുഴുവനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിരിവിനെതിരെ അടുത്തദിവസം തന്നെ പരാതി നൽകുമെന്ന് വിവിധ സംഘടനകളും അറിയിച്ചു. വകുപ്പ് മന്ത്രി, ഡി.എഫ്.ഒ, വിജിലൻസ് തുടങ്ങിയവർക്കാണ് പരാതി നൽകുക. പുളിയൻമലയിലേത് ഒറ്റപ്പെട്ട സംഭവം അല്ലന്നാണ് കർഷകരുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...