ചത്ത നിലയിൽ കണ്ടെത്തിയത്  പൊൻമുടികോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെന്ന് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് നെന്മേനി പാടിപറമ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്  പൊൻമുടികോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെന്ന് വനം വകുപ്പ്. സ്വകാര്യ തോട്ടത്തിൽ സ്ഥാപിച്ച കെണിയിൽ കഴുത്ത് കുരുങ്ങിയാണ് കടുവ ചത്തത്. പ്രാഥമിക നിയമ നടപടികൾ തുടങ്ങിയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ഒന്നേകാൽ വയസുള്ള ആൺ കടുവയുടെ ജഡം കഴുത്തിൽ കുരുക്ക് മുറുകി നിലയിൽ നെന്മേനി പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിൽ കണ്ടെത്തിയത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു.  കടുവയുടെ പോസ്റ്റ് മോർട്ടം ബത്തേരിയിലെ വനം വകുപ്പ് വെറ്റിനറി  ലാബിൽ നടന്നു. അമ്പലവയൽ പാൻമുടിക്കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണ് ചത്തതെന്ന് വനം വകുപ്പ് വ്യക്തമാക്കി.

വന്യമൃഗങ്ങളെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ കുരുങ്ങിയാണ് കടുവ ചത്തത്. കെണി കോർത്തിരുന്ന കാപ്പിച്ചെടി അടക്കം വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രാഥമിക നിയമ നടപടികൾ തുടങ്ങിയതായി ഡിഎഫ്ഒ പറഞ്ഞു. കടുവയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് കൂടുതൽ തെളിവുകൾക്കായി പരിശോധന തുടരുകയാണ്. അതേസമയം പ്രദേശത്ത് ഇപ്പോഴും കടുവയുടെയും പുലിയുടെയും  സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...