കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : കഗ്ഗലിപുര-ബന്നാര്‍ഘട്ട റോഡില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. ഗായത്രി കുമാര്‍ (46), മകള്‍ സമത(16) എന്നിവരാണ് മരിച്ചത്. മകളെ രാവിലെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ വരികയായിരുന്ന ഗായത്രിയുടെ കാറിന് മുകളിലേക്ക് സിമന്റ് നിറച്ച കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

കാറിനുള്ളില്‍ കുടുങ്ങിപ്പോയ അമ്മയേയും മകളേയും പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. മൊബൈല്‍ ക്രെയിനുകളുപയോഗിച്ചാണ് മൃതദേഹങ്ങള്‍ കാറിനുളളില്‍ നിന്നും പുറത്തെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...