ചെങ്ങറയില്‍ കടുവ ഇറങ്ങിയ സംഭവത്തില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹാരിസണ്‍ മലയാളം പ്ലാന്റെഷന്‍ കുമ്പഴ എസ്റ്റേറ്റ് പ്ലാങ്കാട് ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഡ്രോണ്‍ നിരീക്ഷണം അടക്കമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍ എയുടെ നേതൃത്വത്തില്‍ ഹാരിസണ്‍ എസ്റ്റേറ്റ് ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പലസ്ഥലങ്ങളിലായി പ്രദേശവാസികള്‍ കടുവയെ കണ്ടിരുന്നു. ഇന്ന് രാവിലെ കടുവയെ കണ്ട് ഭയന്നോടിയ വീട്ടമ്മ വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് രാത്രികാല ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുവാനും രാത്രികാല പെട്രോളിംഗ് ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയാല്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ച് പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും കടുവയെ പിടികൂടുവാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്യും. ഹാരിസണ്‍ മലയാളം പ്ലാന്റെഷന്‍ അധികൃതരുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. ഇവരുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്തും. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോന്നി ഡി.എഫ്.ഓ ആയുഷ് കുമാര്‍ കോറി ഐ.എഫ്.എസ്, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനില്‍ കുമാര്‍, ഹാരിസണ്‍ എസ്റ്റേറ്റ് മാനേജര്‍ ജയപ്രകാശ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലാളി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...