Thursday, May 30, 2024 6:43 pm

കടുവയെ കണ്ടതായി പറയപ്പെടുന്ന കുളത്തുമണ്ണിലെ താമരപ്പള്ളി പാലക്കുഴി ഭാഗത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കടുവയെ കണ്ടതായി പറയപ്പെടുന്ന കുളത്തുമണ്ണിലെ താമരപ്പള്ളി പാലക്കുഴി ഭാഗത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ എസ്റ്റേറ്റിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് ചൊവ്വാഴ്ച്ച വൈകിട്ട് കടുവയെ കണ്ടതായി പറയുന്നത്. താമരപ്പളി അഭിത് ഭവനിൽ അജിത്കുമാറും മകൻ അഭിത്തും കാണാതായ പശുവിനെ തിരയുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് പറയുന്നു. തുടർന്ന് സമീപവാസികൾ ബഹളം വെയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ കടുവ ഓടിപ്പോവുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. പ്രദേശത്ത് കടുവയുടെ കാൽപ്പാടിന് സമാനമായ വിരൽ അടയാളം കണ്ടതായും സമീപത്ത് ക്യാമറ സ്ഥാപിച്ചതായും വനപാലകർ പ്രദേശത്ത് നിരീക്ഷണം നടത്തുന്നതായും പാടം ഫോറെസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റേഞ്ച് ഓഫീസർ എസ് അനിൽകുമാർ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915 കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 ,...

ജില്ലയിലെ ഈ ആഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍

0
പഞ്ചായത്ത് / മുനിസിപ്പാലിറ്റി, വാര്‍ഡ്, പ്രധാന ഉറവിടങ്ങള്‍ എന്ന ക്രമത്തില്‍. മല്ലപ്പള്ളി 10...

ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്റെ വാർഷികവും റസിഡന്റ് അസോസിയേഷൻ പൊതുയോഗവും നടന്നു

0
കോന്നി : ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്റെ 75 ആം വാർഷികവും കോന്നി...

അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിൽ അപൂർവ്വ ഹൃദയ ശസ്ത്രക്രിയ നടന്നു

0
അടൂർ : അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിട്യൂട്ടിൽ അപൂർവ്വ ഹൃദയ...