ഗ​ജ​രാ​ജ പേ​പ്പ​ർ നി​ർ​മാ​ണ യൂണിറ്റ് പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ വ​നം വ​കു​പ്പ് തീ​രു​മാ​നി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ഗ​ജ​രാ​ജ പേ​പ്പ​ർ നി​ർ​മാ​ണ യൂണിറ്റ് പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ വ​നം വ​കു​പ്പ് തീ​രു​മാ​നി​ച്ചു. കേ​ര​ള​ത്തി​ലെ ത​ന്നെ ആ​ദ്യ സം​രം​ഭ​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​ജ​രാ​ജ ഹാ​ൻ​ഡ് മെ​യ്ഡ് റീ ​സൈ​ക്കി​ൾ പേ​പ്പ​ർ നി​ർ​മാ​ണ യൂ​നി​റ്റ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ ഏ​ഴ് ആ​ന​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ആ​ന​പ്പി​ണ്ടം ആ​യി​രു​ന്നു പേ​പ്പ​ർ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. നി​ർ​മി​ക്കു​ന്ന ഫ​യ​ലു​ക​ൾ വ​നം വ​കു​പ്പ് ഓ​ഫി​സു​ക​ളി​ലേ​ക്കും മ​റ്റ് ഓ​ഫി​സു​ക​ളി​ലേ​ക്കു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ കാ​ർ​ഡ് ബോ​ർ​ഡു​ക​ളും പി​ന്നീ​ട് പേ​പ്പ​റു​ക​ളും നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ്​ ഫാ​ക്ട​റി​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ശാ​രീ​രി​ക അ​സ്വ​സ്‌​ത​ത​ക​ൾ മൂ​ലം ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ യുണിറ്റ് നാ​ശാ​വ​സ്ഥ​യി​ൽ ആ​വു​ക​യും പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും ചെ​യ്‌​തു. പി​ന്നീ​ട് ഇ​തു പു​നഃ​സ്ഥാ​പി​ക്കു​വാ​നു​ള്ള ന​ട​പ​ടി വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന്​ ഉ​ണ്ടാ​യി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ യ​ന്ത്ര​ങ്ങ​ളും തു​രു​മ്പെ​ടു​ത്തു. നി​ല​വി​ലു​ള്ള പ​ദ്ധ​തി മെ​ച്ച​പ്പെ​ടു​ത്താ​തെ ഉ​പേ​ക്ഷി​ച്ച് ഈ ​കെ​ട്ടി​ടം ഹ​ണി പ്രോ​സ​സി​ങ്​ കേ​ന്ദ്ര​മാ​ക്കാ​നാ​ണ് വ​നം വ​കു​പ്പ് തീ​രു​മാ​നം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം : വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

0
ന്യൂഡല്‍ഹി : വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം...

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

സെക്രട്ടേറിയറ്റ് മാര്‍ച്ച് :’വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു’ ; ആദര്‍ശ് എം...

0
ന്യൂഡല്‍ഹി : സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച്...

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം ; മേയർക്ക് കാലിന് പരുക്ക്

0
തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്...