പിഎം 2 ആനയെ കാട്ടിലേക്ക് തുറന്നു വിടണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കാൻ വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : പിഎം 2 എന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിൽ നിന്ന് കാട്ടിലേക്ക് തുറന്നു വിടണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കാൻ വനംവകുപ്പ്. മതിയായ ആലോചനയില്ലാതെ തിടുക്കത്തിൽ ആനയെ പിടിച്ചെന്ന വിമർശനത്തിൽ വനംവകുപ്പിൽ അതൃപ്തിയുണ്ട്. ഒരു വർഷമായി മുത്തങ്ങയിലെ ആനപ്പന്തിയിൽ കഴിയുന്ന ഈ മോഴയാനയെ ഇനി കാട്ടിൽ വിട്ടാൽ അതീജീവിക്കുക ശ്രമകരമാണെന്നും വനം വകുപ്പ് കരുതുന്നു. പന്തല്ലൂർ മഖ്ന എന്ന പിഎം 2 ടുവിനെ ​2023 ജനുവരി ഒൻപതിനാണ് വയനാട് എലഫന്റ് സ്ക്വാഡ് പിടികൂടി കൂട്ടിലടച്ചത്. സുൽത്താൻ ബത്തേരി നഗരത്തിൽ ഇറങ്ങി അപകടവിലസൽ നടത്തിയതോടെയാണ് ആനയെ പിടിക്കാൻ വനംവകുപ്പ് തുനിഞ്ഞത്. പക്ഷേ, ആനപിടുത്തത്തിനുള്ള സംഘം അന്ന് ധോണിയെ വിറപ്പിച്ച പിടി സെവനെ പിടിക്കാനുള്ള ഒരുക്കത്തിൽ പാലക്കാട് ആയിരുന്നു. അവിടെ നിന്ന് രാത്രി, ചുരം കയറി ബത്തേരിയിലെത്തിയ സംഘം പിഎം ടുവിനെ തടവിലാക്കി.

ആ മയക്കുവെടി ദൗത്യത്തെ വിമർശിച്ചാണ് വിദഗ്ധ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. നേരത്തെ തമിഴ്നാട്ടിലെ പന്തല്ലൂർ മേഖലയിൽ നിരവധി വീടുകൾ തകർത്ത മോഴയാണ് പിഎം 2. അരിശി രാജയെന്ന് നാട്ടുകാർ വിളിച്ച മോഴയാന രണ്ടുപേരെ കൊന്നിട്ടുമുണ്ട്. ഇതോടെ 2022 ഡിസംബറിൽ തമിഴ്നാട് ആനയെ മയക്കുവെടിവച്ച് റോഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടു. എന്നിട്ടും മോഴ മറ്റൊരു ജനവാസ മേഖലയിൽ എത്തി, വിലസി. ഇതൊന്നും പരിഗണിച്ചില്ലേ എന്നാണ് ജനപ്രതിനിധികളുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...