ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളിൽ സോളാർ വൈദ്യുത വേലി സ്ഥാപിക്കണമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ഇടുക്കി ജില്ലയിലെ വനത്തോട് ചേർന്നുള്ള ജനവാസ മേഖലകളിൽ സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന് റിപ്പോർട്ട്. കൂടാതെ, മാലിന്യ സംസ്കരണത്തിന് സ്ഥലം ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാതല ടാസ്ക് ഫോഴ്സ് സമിതിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വനമേഖലയോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നതും, വനമേഖലയിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തതും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമായിട്ടുണ്ട്. ഇതിനെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ചതാണ് ടാസ്ക് ഫോഴ്സ്. ആനയിറങ്കൽ മേഖലയിലെ 301 സെറ്റിൽമെന്റ് കോളനി, പന്നിയാർ, മൂലന്തറ തുടങ്ങിയ വില്ലേജുകളിലാണ് സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, ഈ പ്രദേശങ്ങളിൽ വഴിവിളക്കുകളും സൈൻ ബോർഡുകളും സ്ഥാപിക്കണം. വനമേഖലയിൽ ചെറിയ കുളങ്ങൾ നിർമ്മിക്കുന്നതും, അവിടെ ഈറ്റയും പുല്ലും വെച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്. ഇത് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് ഒരു പരിധി വരെ തടഞ്ഞുനിർത്താൻ സഹായിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലുവയിൽ ട്രെയിൻ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി ; അസം സ്വദേശികൾ...

0
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220...

ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് തനിക്ക് കടുത്ത നിരാശ തോന്നുമെന്ന്...

0
വാഷിംഗ്‌ടൺ: ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് തനിക്ക്...

വിദ്യാർത്ഥികൾ ഭീകരവാദികളല്ല ; അവർക്കെതിരെയുള്ള നടപടികൾ സർക്കാർ അവസാനിപ്പിക്കണം : അഭിജിത്ത് ദീപ്കെ

0
ഡൽഹി : നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ...

പാരാ അത്‌ലറ്റിക്സിൽ മികച്ച പ്രകടനവുമായി ഇന്ത്യ ; ദിലീപ് ഗാവിത്തിന് സ്വർണം, മുഹമ്മദ് ബാസിലിന്...

0
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിന്റെ ഏഴാം ദിനത്തിൽ പാരാ അത്‌ലറ്റിക്സിൽ...