സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്. വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. എസ്റ്റേറ്റുകളിലെ അടി കാടുകള്‍ വെട്ടിത്തെളിക്കാന്‍ അടിയന്തര നിര്‍ദ്ദേശം. 28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തിര നടപടി സ്വീകരിക്കാനും ധാരണ. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളും മരണങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് വനം മന്ത്രി ഉന്നത തലയോഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യ വിശാല പദ്ധതികളാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞത്. വനമേഖലകളില്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. പദ്ധതിയുടെ ന്യൂഡില്‍ ഓഫീസറായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മനു സത്യനെ നിയമിച്ചു.

28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തിര നടപടി സ്വീകരിക്കും. എസ്റ്റേറ്റുകളുടെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ നോട്ടീസ് നല്‍കും. പൊതുജന പങ്കാളിത്തത്തോടെ വന്യജീവി ആക്രമങ്ങള്‍ നേരിടാന്‍ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. പൊതുപ്രവര്‍ത്തകരെയും യുവാക്കളെയും ഉള്‍പ്പെടെ ഉള്‍പ്പെടുത്തിയായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ആര്‍ആര്‍ടിക്ക് പുറമേ ആയിരിക്കും ഇവ പ്രവര്‍ത്തിക്കുക. വന്യജീവി ആക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് ആദിവാസികളുടെ ഉള്‍പ്പെടെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തും. ഇതിനായി പനം ഗവേഷക കേന്ദ്രവുമായി സംയോജിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും. വനപാതകളിലെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാനും യോഗത്തില്‍ ധാരണയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...