പാതിവില തട്ടിപ്പിലൂടെ നേടിയ പണം സംഭാവന നൽകിയതും അന്വേഷിക്കണമെന്ന് ഇഡിയ്ക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാതിവില തട്ടിപ്പിലൂടെ നേടിയ പണം സംഭാവന നൽകിയതും അന്വേഷിക്കണമെന്ന് ഇഡിയ്ക്ക് പരാതി. പാതിവില തട്ടിപ്പിലൂടെ സ്വരൂപിച്ച പണം സംഭാവനയും പിരിവുമായി നൽകിയതും മറ്റും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റിന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി ഇ ഡി കൊച്ചി ഓഫീസിലെ അഡിഷണൽ ഡയറക്ടർക്ക് നൽകിയത്. പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണൻ രാഷ്ട്രീയ നേതാക്കളടക്കം മറ്റ്‌ പ്രമുഖർക്ക് സംഭാവനയും പിരിവും നൽകിയതായി നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഉന്നതർ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭാവന നൽകിയതും വാങ്ങിയതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് ദേശീയ അന്വേഷണ ഏജൻസിയായ ഇഡിയെ സമീപിച്ചിരിക്കുന്നത്.

തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കേരള പോലീസ് ഇപ്പോൾ രജിസ്റ്റർ ചെയ്ത് കൊണ്ടിരിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂരിഭാഗം കേസുകളും ഗൗരവ സ്വഭാവമുള്ളതാണ്. സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലുള്ളവരെ പല തരത്തിൽ വിശ്വസിപ്പിച്ചാണ്‌ തട്ടിപ്പ് നടത്തിയിട്ടുള്ളത്. കേസുകളിലെ അന്വേഷണ ചുമതല സംസ്ഥാന ആഭ്യന്തര വകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയിട്ടുമുണ്ട്. തട്ടിപ്പിലൂടെ നേടിയ പണം സംഭാവനയായി നൽകുന്നതും വാങ്ങുന്നതും കുറ്റകരമായ പ്രവൃത്തിയാണ്. തട്ടിപ്പിന് ഇരയായവർക്ക് തിരികെ നൽകുവാൻ പണം കണ്ട് കിട്ടേണ്ടതുണ്ട്. അതിനാൽ പാതിവില സംബന്ധിച്ച തട്ടിപ്പ് കേസുകളിൽ ഇ ഡി യുടെ സമഗ്ര അന്വേഷണം ആവശ്യമാണെന്നും തട്ടിപ്പിലൂടെ നേടിയ പണം സംഭാവന നൽകിയതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അഡ്വ . കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....