തിരുവനന്തപുരം : പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ. 50 ഏക്കർ കത്തിനശിച്ചു. ഇപ്പോഴും തീ പടരുകയാണ്. വിതുര ഫയർഫോഴ്‌സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ഇടിഞ്ഞാർ മയിലാടുംകുന്ന് എന്ന സ്ഥലത്താണ് ഇപ്പോൾ തീ പടരുന്നത്.
ഇടിഞ്ഞാറിൽ നിന്നും രണ്ട് കിലോമീറ്റർ ഉൾവനത്തിലാണ് ഇപ്പോൾ തീ പടരുന്നത്. അതുകൊണ്ട് തന്നെ ഫയർഫോഴ്‌സ് സംഘത്തിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ സംഭവസ്ഥലത്തേക്ക് എത്താൻ പരിമിതികളുണ്ട്. ശക്തമായ കാറ്റാണ് പ്രദേശത്തുള്ളത്. അതിനാൽ തന്നെ തീയുടെ വ്യാപന തോത് കൂടുതലാണ്. നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോദസ്ഥരാണ് ഇപ്പോൾ തീയണക്കാനുള്ള ശ്രമം തുടരുന്നത്. 70 ശതമാനത്തോളം തീയണക്കാൻ സാധിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.