റാന്നി : കാട്ടു പന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു. അങ്ങാടി പുല്ലൂപ്രം സ്വദേശികളുടെ പേടി സ്വപ്നമായിരുന്ന കാട്ടു പന്നിയെ വനം വകുപ്പ് നിയമിച്ച ഷുട്ടറായ റെജി മുരിക്കേത്ത് വെടിവെച്ചു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മേല്‍ നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്ത് മറവുചെയ്തു. ഏകദേശം 100 കിലോയോളം തൂക്കം ഉണ്ടായിരുന്നു പന്നിക്ക്. പൂവന്മല തേക്കാട്ടിൽ പടിക്കൽ കയ്യാലപ്പുറത്തെ ബിജുവിൻ്റെ കൃഷിയിടത്തിൽ നിന്നുമാണ് പന്നിയെ വെടിവെച്ചത്. ഒറ്റയാനായി വളരെ നാളുകളായി നാടിനെ വിറപ്പിച്ചുകൊണ്ടിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടു പന്നിയെ വനം വകുപ്പ് വെടിവെച്ചു കൊന്നു
RECENT NEWS
Advertisment



























