പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർഥിക്കടക്കം ഷോക്കേറ്റതെന്നും വനംവകുപ്പിനോ സർക്കാറിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ചിലർ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത്. സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനം വകുപ്പ് ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ല സോളാർ ഫെൻസിങ് മാത്രമേ സ്ഥാപിക്കാറുള്ളൂ. വഴിക്കടവ് പഞ്ചായത്ത് കാട്ടു പന്നികളെ നിയന്ത്രിക്കാൻ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് പരിശോധിക്കണം. പല പഞ്ചായത്തുകളും വനം വകുപ്പുമായി സഹകരിക്കുന്നില്ല. വനം വകുപ്പിന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ അതും പരിശോധിക്കും. ‌‌നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം ‘ജെൻസീ മോഡി’ലേക്ക് ; എന്തിനും ഏതിനും അനാവശ്യ പിരിവ് ഒഴിവാക്കും

0
തിരുവനന്തപുരം : വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും ‘പാറ്റ’ സമരവും തിരിച്ചറിഞ്ഞ് പ്രവർത്തനരീതി...

കോട്ടയത്ത് ഒന്നര കിലോയിലേറെ കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

0
കോട്ടയം : നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയെ എക്‌സൈസ്...

പുരപ്പുറ സോളർ : പിഎം സൂര്യ ഘർ സബ്സിഡിയിൽ കേന്ദ്രത്തിന്റെ 78,000നെ കടത്തിവെട്ടി വിജയ്‍...

0
ചെന്നൈ : നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ...

കുതിരാൻ തുരങ്കത്തിലെ മണ്ണിടിച്ചിൽ : മന്ത്രിയുടെയും സംഘത്തിന്‍റെയും അടിയന്തര സന്ദർശനം ; ഭീഷണിയില്ലെന്ന് പ്രാഥമിക...

0
തൃശൂർ: കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്‍റെ അടിയന്തര...