വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി ; ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന വന്യജീവികളെ പ്രതിരോധിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും എന്നാൽ അത് മാറും വരെ കാത്തുനിൽക്കാനാകില്ലെന്നും വനമന്ത്രി എ.കെ ശശീന്ദ്രൻ. പാലക്കാട് ധോണിയിൽ പി.ടി 7 ആനയെ മയക്കുവെടി വെച്ച് പിടികൂടിയ സാഹചര്യത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ നിന്ന് വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രമാണെന്നും തെറ്റിദ്ധരിച്ചാണ് മലയോര കർഷകർ സമരം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധവ് ഗാഡ്ഗിലടക്കമുള്ളവർക്കും ഇക്കാര്യം അറിയാമെന്നും പറഞ്ഞു. പി ടി 7നെ മയക്കുവെടിവെച്ചത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും ഇതിന്റെ ആദ്യഘട്ടം വിജയകരമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ദൗത്യസംഘത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വനംവകുപ്പിനെ വിശ്വസിക്കില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാവുന്നതാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി. വയനാട്ടിൽ കടുവയെ പിടിച്ചതും പാലക്കാട് ആനയെ തളച്ചതും വിദഗ്ധരല്ലെന്നും വിദഗ്ധർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. വനം വകുപ്പിന് നിയമം നോക്കി പ്രവർത്തിക്കാൻ മാത്രമേ കഴിയൂവെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ വിജയിച്ചത് വനംവകുപ്പ് തീരുമാനങ്ങൾ അല്ലെയെന്ന് ചോദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ സംഘടനയ്ക്കുള്ളിൽ ഉയർന്നിട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകും , അതിനായി എല്ലാവരും ക്ഷമയോടെ...

0
കൊച്ചി : താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര ഭിന്നതകളും സമീപകാല വിവാദങ്ങളും ചർച്ചയായിക്കൊണ്ടിരിക്കെ...

കേരളത്തിലെ പകർച്ചവ്യാധി ഭീഷണി ; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനത്തനങ്ങൾ...

നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് മേയര്‍ വി വി...

0
തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന്...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് : മുഖ്യമന്ത്രിക്ക് പിന്തുണയുമായി സി പി ജോണ്‍

0
കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി...