ബിജെപിയെ പുറത്താക്കാൻ പാർട്ടി പതാകകൾ ഉപേക്ഷിച്ച് സിപിഎം ; കോൺഗ്രസ് സംയുക്ത റാലി

For full experience, Download our mobile application:
Get it on Google Play

അഗർത്തല : ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതുവരെ ഇരുചേരിയിൽ പരസ്പരം ഏറ്റുമുട്ടിയ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു. പൊതു ശത്രുവായ ബിജെപിയെ ഭരണത്തിൽ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം – കോൺഗ്രസ് പാർട്ടികൾ ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച റാലിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. ‘ഭരണഘടനയെ സംരക്ഷിക്കുക’, ‘ത്രിപുരയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക’ എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു റാലി.

മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സമിർ രഞ്ജൻ ബർമൻ, സിപിഎം സംസ്ഥാന സെക്രട്ടറി ജതേന്ദ്ര ചൗധരി തുടങ്ങിയ ഇരുപാർട്ടികളിലേയും മുതിർന്ന നേതാക്കൾ അണി നിരന്ന റാലിയിൽ പാർട്ടി പതാകകൾ ഉപയോഗിച്ചിരുന്നില്ല. ഭരണഘടന സംരക്ഷിക്കാനും ത്രിപുരയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനും ആഗ്രഹിക്കുന്ന ജനങ്ങളാണ് റാലിയിൽ പങ്കെടുക്കുന്നതെന്നും, അവർ ദേശീയ പതാകയാവും ഏന്തുകയെന്നും ഇരുപാർട്ടിയിലേയും മുതിർന്ന നേതാക്കൾ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും തിരഞ്ഞെടുപ്പിൽ ഒന്നിക്കാൻ തീരുമാനിച്ചെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. ഇതിനായി മുതിർന്ന നേതാക്കൾ കഴിഞ്ഞ വ്യാഴാഴ്ച ആദ്യ യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇരു പാർട്ടികളുടെയും ഭാരവാഹികൾ പറഞ്ഞു. 60 അംഗ ത്രിപുര നിയമസഭയിലേക്ക് ഫെബ്രുവരി 16നാണ് തിരഞ്ഞെടുപ്പ് നടക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും : അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക...

കൊട്ടാരക്കര ടിപ്പർ അപകടം : രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

0
കൊട്ടാരക്കര: നാടിനെ നടുക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പൊലിഞ്ഞ മൂന്ന് ജീവനുകളിൽ...

ടാങ്കറുകള്‍ ഹോര്‍മുസ് കടന്നു ; എണ്ണവില വീണ്ടും ഇടിഞ്ഞു

0
ന്യൂഡല്‍ഹി: ഹോര്‍മുസ് കടന്ന കൂടുതല്‍ എണ്ണ ടാങ്കറുകള്‍ യാത്ര ചെയ്തതോടെ രാജ്യാന്തര...

അയോധ്യ സംഭാവന തട്ടിപ്പ് : സംഭാവന നൽകിയവരും എസ്ഐടിക്ക് മുന്നിലേക്ക് ; വിശദമായ മൊഴിയെടുക്കും

0
ലക്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭാവന നൽകിയവരും...