റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തുമെന്ന് സിഖ് ഭീകര സംഘടനയായ ഖലിസ്ഥാന്‍

For full experience, Download our mobile application:
Get it on Google Play

ഷിംല: റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി സിഖ് ഭീകര സംഘടനയായ ഖലിസ്ഥാന്‍. ജനുവരി 26ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു പറഞ്ഞു.സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് പന്നുവിന്റെ മുന്നറിയിപ്പ്.2023ല്‍ ഇന്ത്യയുടെ അധീശത്വത്തില്‍ നിന്ന് പഞ്ചാബിനെ മോചിപ്പിക്കും. ജനുവരി 26ന് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ സിഖ് ഫോര്‍ ജസ്റ്റിസിന് ഇടപെടേണ്ടി വരും. ഡല്‍ഹിയാണ് ലക്ഷ്യം. ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തും,’ എന്നാണ് ഗുര്‍പത്വന്ത് സിംഗ് പന്നു വീഡിയോയില്‍ പറയുന്നത്.

ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് 5,00,000 ഡോളറും പന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്.സംഭവത്തിന് പിന്നാലെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ സിഖ് ഫോര്‍ ജസ്റ്റിസിനും പന്നുവിനുമെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കി. ഈ അക്കൗണ്ടുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. 2023 ജനുവരി 26 ന് ഡല്‍ഹിയില്‍ ആര്‍ഡിഎക്‌സ് ആക്രമണ ഭീഷണി ഉയര്‍ത്തിയ ഗുര്‍പത്വന്ത് സിംഗ് പന്നു ഇതിന്റെ വീഡിയോ പങ്കിട്ടിട്ടുണ്ടെന്നും വിനീത് ജിന്‍ഡാല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലേണേഴ്സ് ലൈസൻസ് എടുക്കാൻ ആലത്തൂര്‍ ആര്‍ടി ഓഫീസിലേക്ക് വന്നത് സ്കൂട്ടി ഓടിച്ചുകൊണ്ട് ; യുവതിക്കും...

0
പാലക്കാട്: ആലത്തൂരിൽ ലേണേഴ്സ‌് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചുവന്ന...

ആര്‍ഡിഒ അനുമതി കിട്ടി ; വാണിയപ്പാറ പളളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും

0
കണ്ണൂർ: വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഇന്ന് തുറക്കും. കല്ലറ തുറക്കാൻ ആർഡിഓ...

ഓപ്പറേഷന്‍ തൂഫാന്‍ ; ഗുണ്ടയുടെ വീട്ടില്‍ നിന്നും പിടികൂടിയ തിമിംഗല ഛര്‍ദി വനംവകുപ്പിന് കൈമാറി

0
കായംകുളം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഗുണ്ട നിധീഷിന്റെ വീട്ടിൽ നിന്ന് പോലീസ്...

പാലക്കാട്ടെ കെഎസ്ആര്‍ടിസി ബസ് കള്ളൻ പിടിയിൽ

0
പാലക്കാട്: പാലക്കാട്ടെ കെഎസ്ആര്‍ടിസി ബസ് കള്ളൻ പിടിയിൽ. മേപ്പറമ്പ് സ്വദേശിയായ 22കാരൻ...