Sunday, March 16, 2025 10:19 pm

നിസഹായനായ മന്ത്രിയെ ഉടനടി പുറത്താക്കണം : കെ സുധാകരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നാലു പേര്‍ മരിച്ച അതീവ ഗുരുതരമായ സാഹചര്യത്തില്‍ വനംമന്ത്രി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മലയോരവാസികളുടെ ജീവന് കാട്ടുമൃഗങ്ങള്‍ വന്‍ഭീഷണി ഉയര്‍ത്തുമ്പോള്‍ മന്ത്രി നിസഹായനായി കൈമലര്‍ത്തുകയും മുഖ്യമന്ത്രി അതിനു കൂട്ടുനില്ക്കുകയുമാണ്. ഈ മന്ത്രി അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും മലയോരവാസികളുടെ ജീവന്‍ അപകടത്തിലാണെന്ന് സുധാകരന്‍ പറഞ്ഞു. സ്വന്തം കസേര സംരക്ഷിക്കുന്നതില്‍ മാത്രമാണ് മന്ത്രിയുടെ ശ്രദ്ധ. ജനവാസ മേഖലകളിലേക്ക് വന്യമൃഗം ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന കേട്ടാല്‍ കാട്ടുമൃഗങ്ങളാണോ ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തതെന്ന് തോന്നിപ്പോകും.

കാടിനെക്കുറിച്ചോ മലയോരവാസികളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിവില്ലാത്ത വനംമന്ത്രിയാണ് നമുക്കുള്ളത്. പ്ലാന്റേഷന്റെയും പാടത്തിന്റെയും ഭാഗത്താണ് കഴിഞ്ഞ ദിവസം കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. ഇവരാരും കാടുകളിലേക്ക് അതിക്രമിച്ച് കയറിവരല്ല. ജനകീയ പ്രതിഷേധം തണുപ്പിക്കാന്‍ ചാവുപണം പ്രഖ്യാപിച്ച ശേഷം അതുപോലും പൂര്‍ണ്ണമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി. മനുഷ്യ ജീവനേക്കാള്‍ വലുതല്ല മറ്റൊന്നും. നിയമങ്ങള്‍ മരണവാറണ്ടായി മാറുന്നെങ്കില്‍, അവ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ജനവാസമേഖലകളിലെ വന്യമൃഗ സാന്നിധ്യം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണം അതിരൂക്ഷമാകുമ്പോഴും അതു തടയാന്‍ മതിയായ സാമ്പത്തിക സഹായം ബജറ്റില്‍ നീക്കിവച്ചിട്ടില്ല.

ബജറ്റില്‍ വകയിരുത്തുന്ന തുക വേണ്ടവിധം ചെലവഴിക്കുന്നില്ല. കിടങ്ങുകള്‍,സൗരോര്‍ജ്ജ വേലികള്‍,ഫെന്‍സിങ്ങുകള്‍ എന്നിവ ഫലപ്രദമായി നിര്‍മ്മിക്കുന്നില്ല.വന്യമൃഗ ആക്രമണം തടയുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലയോര പ്രദേശവാസികളുടെ ജീവന് ഭീഷണിയായ വന്യമൃഗ ആക്രണത്തിന് പരിഹാരം കാണുന്നതു വരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടക്കുപുറം കരിംകുറ്റി പാറമട സമരം ശക്തമാക്കാൻ ജനകീയ സമിതി

0
പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ വടക്കുപുറം കരിംകുറ്റിയിൽ പാറമടക്ക് അനുമതി. നല്കവാറുള്ള...

എംഡിഎംഎയുമായി ഗുണ്ടാ നേതാവ് പിടിയില്‍

0
തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി ഗുണ്ടാ നേതാവ് പിടിയില്‍. ഒറ്റപ്പന സ്വദേശി ജാക്കി...

നെയ്യാർ അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0
തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാട്ടാക്കട കട്ടയ്ക്കോട്...

ബ​ലൂ​ച്ചി​സ്ഥാ​നി​ൽ ഭീ​ക​രാ​ക്ര​മ​ണം ; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

0
ക്വെ​റ്റ: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ച്ചി​സ്ഥാ​നി​ല്‍ ഭീ​ക​രാ​ക്ര​മ​ണം. ക്വെ​റ്റ​യി​ല്‍ നി​ന്ന് ട​ഫ്താ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൈ​നി​ക...