മലമ്പുഴയിൽ ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തങ്ങൾ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പോലീസ് സംഘം. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തുടരുകയാണ്. താഴെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാലേ തിരിച്ചിറങ്ങൂവെന്നും പോലീസ് സംഘം അറിയിച്ചു. 14 അംഗ പോലീസ് സംഘമാണ് കഞ്ചാവ് തോട്ടമുണ്ടെന്ന വിവരത്തെ തുടർന്ന് വനത്തിൽ ഇന്നലെ പരിശോധനയ്ക്ക് പോയത്. എന്നാൽ ഇവർ മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങുകയായിരുന്നു.

മലബാർ സിമന്റ്‌സിന്റെ ഖനിയുടെ 8 കിലോമീറ്റർ അകലെയുള്ള മലയിലെ പാറയിലാണ് പോലീസ് സംഘം തുടരുന്നത്. പാലക്കാട് നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്ണൻ, വാളയാർ എസ്‌ഐ രാജേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് സേന അംഗങ്ങൾ ഉൾപ്പെടെ 14 ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്. മലമ്പുഴയിൽ ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കായി ഒരു സംഘം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെയോടെ എട്ട് അംഗവനപാലകരാണ് വനത്തിൽ തെരച്ചിലിനായി പോയിട്ടുള്ളത്. പാറപ്പെട്ടി വനത്തിലാണ് തെരച്ചിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...