കാട്ടാക്കട ടിപ്പർ അപകടം ; ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട ടിപ്പർ അപകടം ടിപ്പർ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. ടിപ്പർ ലോറി ഇടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ടിപ്പർ ഡ്രൈവറെ കാട്ടാക്കട പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്‌തു. കാട്ടാക്കട, ഗുരുമന്ദിരം റോഡിൽ അഭിലാഷ് ഭവനിൽ അഭിലാഷ് ചന്ദ്രൻ (40) നെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.
ഇയാൾക്കെതിരെ വധശ്രമത്തിനാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. സംഭവത്തിൽ ടിപ്പർ ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മണ്ണ് മാന്തി യന്ത്രവും കസ്റ്റഡിയിൽ എടുക്കും എന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് 2.40 തോടേ കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാംചിറ മിനിനഗറിനു സമീപം മോട്ടോർ വാഹന വകുപ്പ് വാഹനം ടെസ്റ്റ് നടത്തുന്ന റോഡിലേക്കായിരുന്നു അമിതവേഗത്തിൽ ടിപ്പർ വന്നത്.

തിരിയുമ്പോൾ നെടുമങ്ങാട്, കിഴക്കുംകര വീട്ടിൽ അഖിൽ 22 ഓടിച്ച ബൈക്ക് ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കാട്ടാക്കട ഭാഗത്തുനിന്നും വരികയായിരുന്നു. യുവാവിന്റെ കൈക്കും കാലിനും ഒടിവുണ്ട്. മുഖത്ത് ഗുരുതര പരിക്ക് ആണ് സംഭവിച്ചിരിക്കുന്നത്. കാട്ടാക്കട പാലേലിയിലുള്ള ക്വാറിയിൽ പാറ എടുക്കാൻ പോയ ടിപ്പർ ആണ് സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടർ, ടിപ്പർ എന്നിവ സമാന്തരമായി പോകുകയായിരുന്നു. ഇതിനിടെ പലേലി റോഡിലേക്ക് ടിപ്പർ തിരിക്കവെ വശത്ത് കൂടെ വന്ന സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഇടതു കൈ പിൻവശത്തെ രണ്ടു ടയറിനടയിൽ കുടുങ്ങി അഖിലിനെ 20 മീറ്ററോളം ടിപ്പർ വലിച്ചുകൊണ്ട് പോയി ആണ് ടിപ്പർ ലോറി നിന്നത്‌. അഖിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ കഴിയുകയാണ്. പോലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...