മാനന്തവാടി : നോര്‍ത്ത് വയനാട് വനം ഡിവിഷന് കോമ്പൌണ്ടിലെ സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ ക്വാര്‍ട്ടേഴ്സിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 150 കിലോ തൂക്കം വരുന്ന മോട്ടോര്‍ മോഷണം പോയി. സംഭവത്തില്‍ കുഞ്ഞമ്മദിനെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ദര്ശന് ഘട്ടാനി സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. വനംവകുപ്പിലെ ഡ്രൈവര്‍ വെള്ളമുണ്ട മണിമ കുഞ്ഞമ്മദ്, വനംവകുപ്പിലെ കരാറുകാരന് കൊട്ടിയൂര്‍ സ്വദേശി അജിഷ് എന്നിവര്‍ ചേര്‍ന്ന് മോട്ടോര്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റതായാണ് പരാതി.
ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആക്രിക്കടയില്‍ വിറ്റ മോട്ടോര്‍ കണ്ടെത്തി. പിന്നീട് വനംവകുപ്പിന്റെ മോട്ടോര്‍ മോഷണം പോയതായി കാണിച്ച് മാനന്തവാടി റേഞ്ച് ഓഫിസര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. വില്‍പ്പന നടത്തിയ മോട്ടോര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുംചെയ്തു.