കാട്ടിലെ മമ്മൂട്ടി ഓര്‍മ്മയായി

For full experience, Download our mobile application:
Get it on Google Play

കു​മ​ളി : ‘മ​ക്ക​ളെ ഓ​ടി​വാ… അ​ടു​ത്ത് വാ’.. ​എ​ന്ന സ്നേ​ഹം നി​റ​ഞ്ഞ വി​ളി കേ​ള്‍​ക്കു​മ്പോ​ള്‍ മ്ലാ​വും മ​ല​യ​ണ്ണാ​നും കു​ര​ങ്ങും കേ​ഴ​യു​മെ​ല്ലാം മ​മ്മൂ​ട്ടി​യു​ടെ സ​മീ​പ​ത്തേ​ക്ക് ഓ​ടി​യെ​ത്തും. ഓ​രോ​രു​ത്ത​ര്‍​ക്കും ന​ല്‍​കാ​ന്‍ എ​ന്തെ​ങ്കി​ലും കൈ​യി​ല്‍ ക​രു​തി​യി​ട്ടു​ണ്ടാ​വും മ​മ്മൂ​ട്ടി. പെ​രി​യാ​ര്‍ ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ ആ​മ പാ​ര്‍​ക്കി​ലെ പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്ന വാ​ച്ച​ര്‍ മ​മ്മൂ​ട്ടി​യും ജീ​വി​ക​ളും ത​മ്മി​ലെ സൗ​ഹൃ​ദം ഇ​നി ഒാ​ര്‍​മ​യി​ല്‍.

നി​ല​മ്പൂര്‍ ക​ല്ലാ​മ​ല സ്വ​ദേ​ശി​യാ​യ മ​മ്മൂ​ട്ടി (മു​ഹ​മ്മ​ദ് കു​ട്ടി-58) 1977ലാ​ണ് പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ​ത്തി​യ​ത്. അ​ന്നു മു​ത​ല്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ താ​ല്‍​ക്കാ​ലി​ക വാ​ച്ച​റാ​യ ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്​​ച മ​രി​ക്കു​ന്ന​തു​വ​രെ ജോ​ലി​യി​ല്‍ തു​ട​ര്‍​ന്നു. വി​ശാ​ല​മാ​യ പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ മ​മ്മൂ​ട്ടി ന​ട​ന്നു​തീ​ര്‍​ക്കാ​ത്ത വ​ന​വും ഒ​പ്പം ജോ​ലി​ചെ​യ്യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​മി​ല്ല. എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദ​ത്തി​ലും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടും ഇ​ട​പെ​ട്ട മ​മ്മൂ​ട്ടി അ​ടു​ത്തി​ടെ​യാ​ണ് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​തേ​ടി​യ​ത്.

ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ആ​മ പാ​ര്‍​ക്കി​ല്‍ പ​തി​വാ​യി മ​മ്മൂ​ട്ടി​യെ തേ​ടി​യെ​ത്തു​ന്ന​വ​രി​ല്‍ കൊമ്പ​ന്‍ മ്ലാ​വ് മു​ത​ല്‍ കാ​ട്ടു​പ​ന്നി കൂ​ട്ടം വ​രെ​യു​ണ്ട്. മ​മ്മൂ​ട്ടി​യും കാ​ട്ടി​ലെ ജീ​വി​ക​ളും എ​ല്ലാം ചേ​ര്‍​ന്ന് ഒ​ന്നി​ച്ചു​ള്ള ജീ​വി​ത​മാ​യി​രു​ന്നു എ​ല്ലാ പ​ക​ലും. വി​ശാ​ല​മാ​യ ആ​മ പാ​ര്‍​ക്കും പ​രി​സ​ര​ങ്ങ​ളും ക​രി​യി​ല​ക​ള്‍ തൂ​ത്തു​വാ​രി വൃ​ത്തി​യാ​ക്കി ഇ​ടു​ന്ന​തി​ല്‍ അ​തീ​വ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു. തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ല്‍​നി​ന്നെ​ടു​ത്ത് ചെ​ല​വ​ഴി​ച്ച്‌ കു​ര​ങ്ങു​ക​ള്‍ ത​ക​ര്‍​ക്കു​ന്ന പൈ​പ്പ് ന​ന്നാ​ക്കി​യും അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യും മ​മ്മൂ​ട്ടി കാ​ടി​നെ കു​ടും​ബ​മാ​ക്കി ഒ​പ്പം​ചേ​ര്‍​ത്തു. തേ​ക്ക​ടി​യി​ല്‍ പ്രൊ​ട്ട​ക്​​ഷ​ന്‍ വാ​ച്ച​റാ​യ ഭാ​ര്യ ഐ​ഷാ​ബീ​വി​യും ഏ​ക​മ​ക​ന്‍ മു​ജീ​ബ് റ​ഹ്മാ​നും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കു​ടും​ബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...