പത്തനംതിട്ട : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ കറങ്ങിനടന്ന് വഴിയാത്രക്കാരുടെ മാല മോഷ്ടിക്കുന്ന രണ്ട് യുവാക്കളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ആറന്മുള പൊലീസ് സ്റ്റേഷന് പരിധിയിലും കൊടുമണ്‍ സ്റ്റേഷന് പരിധിയിലും കഴിഞ്ഞ ദിവസങ്ങളില്‍ ബൈക്കിലെത്തി മാല കവര്‍ന്ന ആലപ്പുഴ നൂറനാട് പള്ളിക്കല്‍ മഹേഷ് ഭവനത്തില്‍ മനോജ് (25), ശൂരനാട് തെക്ക് ആനയടി ചെറുകുന്നം പ്ലാവില പുത്തന്‍വീട്ടില്‍ അക്ഷയ് ആര് നായര്‍ (21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിെന്റ ഭാഗമായി 100 കി.മീ പരിധിയില്‍ ഇരുന്നൂറോളം സി.സി ടി.വി കാമറകള്‍ പരിശോധിച്ചു. സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചതായും ഇതിെന്റ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ജില്ല പോലീസ് മേധാവി ആര്.നിശാന്തിനിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട ഡി.വൈ.എസ്.പി കെ. സജീവിെന്റ നേതൃത്വത്തില്‍ രൂപവത്കരിച്ച സംഘമാണ് പ്രതികളെ പിടികൂടിയത്. ആറന്മുള ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍ രാജീവ്, സി.പി.ഒ ജോബിന് ജോണ്‍, സുജിത് കുമാര്‍, ഉമേഷ്, ഷഫീഖ്, വിജീഷ്, ശ്രീലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.





























