കാട് കയറി കിടക്കുന്ന സ്വകാര്യ ഭൂമികൾ വന്യ ജീവികളുടെ ആവാസ കേന്ദ്രങ്ങളായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ കാട് കയറി കിടക്കുന്ന സ്വകാര്യ ഭൂമികൾ വന്യ ജീവികളുടെ ആവാസ കേന്ദ്രങ്ങളായി മാറുന്നു. പാക്കണ്ടം, ഇഞ്ചപാറ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിലും ആടിനെയും പശുകിടാവിനെയും ആക്രമിച്ച സ്ഥലങ്ങളും ഇത്തരത്തിൽ കാട് കയറി കിടക്കുന്ന സ്വകാര്യ ഭൂമി ഉള്ള ഭാഗങ്ങൾ ആയിരുന്നു. കാടിറങ്ങി എത്തുന്ന പുലി പോലെയുള്ള ഹിംസ്ര ജന്തുക്കൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ പ്രധാന താവളമായി മാറുകയാണ് ഇത്തരം സ്വകാര്യ ഭൂമികൾ. കോന്നിയിലെ വിവിധ പ്രദേശങ്ങളിൽ ഉടമസ്ഥൻ നാട്ടിൽ ഉള്ളതും വിദേശത്ത് ഉടമസ്ഥർ ഉള്ളതുമായ നിരവധി ഭൂമികളാണ് കാട് കയറി കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യ ജീവികളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നത്.

റബ്ബർ തോട്ടങ്ങളാണ് കൂടുതലും കാട് കയറിയിരിക്കുന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലകളിലാണ് കൂടുതലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ കാടുകൾ വളർന്നുനിൽക്കുന്നത്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതർ ഈ സ്ഥലമുടമകളുമായി ബന്ധപ്പെട്ട് ഈ കാടുകൾ നീക്കം ചെയ്‌താൽ തന്നെ പുലി ഉൾപ്പെടെ ഉള്ള വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്ന സംഭവങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. കാട്ടുപന്നികളും പാമ്പുകളും ഉൾപ്പെടെ ഈ കാടുകളിൽ വളരുന്നുണ്ട്. ഈ കാടുകള്‍  വെട്ടി തെളിക്കുമെന്ന് വിവിധ ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചുവെങ്കിലും യാതൊരു നടപടിയും ആയിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...