ചിറ്റാറിൽ കാട്ടാന കൃഷി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ഗ്രാമപഞ്ചായത്ത് നാലാം വാർഡായ 86 പള്ളിപ്പടിക്ക് സമീപം കാട്ടാനയിറങ്ങി. കക്കാട്ടാറ് മുറിച്ച് കടന്നെത്തിയ ആന പുന്നമൂട്ടിൽ ഷൈജുവിന്റെ പുരയിടത്തിലെ കാർഷിക വിളകൾ നശിപ്പിച്ചു. വ്യാപകമായി വാഴയും മറ്റും നശിപ്പിച്ചിട്ടുണ്ട്. കനത്ത മഴപെയ്തിരുന്നതിനാൽ കാട്ടാന എപ്പോഴാണ് എത്തിയതെന്ന് ആരും കണ്ടില്ല. വടശേരിക്കര- സീതത്തോട് റോഡ് മുറിച്ചുകടന്ന് കഴിഞ്ഞ ജൂൺ 26ന് പുലർച്ചെയും സമീപ പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി അള്ളുങ്കൽ കുമരംകുന്ന് മത്തങ്ങമല, ഊരാമ്പാറ മേഖലയിൽ കാട്ടാനയിറങ്ങുന്നുണ്ട്. എന്നാൽ ഇതാദ്യമായാണ് കാട്ടാന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങൾക്ക് ഉള്ളിൽകടന്ന് കൃഷിനശിപ്പിച്ചത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടാനശല്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ അദ്ധ്യക്ഷത വഹിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...