ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥ ചമഞ്ഞ് ഹണി ട്രാപ്പ് ; ലക്ഷങ്ങൾ തട്ടി ; യുവതിക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥ ചമഞ്ഞ് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയതായി പരാതി. ചെമ്മനാട് സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പുല്ലൂർ സ്വദേശിയായ യുവാവ് പരാതി നൽകിയത്. യുവതി ഇയാളിൽ നിന്നും ആറ് ലക്ഷം രൂപയോളം തട്ടിയെന്നും പണം തിരികെ ചോദിച്ചപ്പോൾ പീഡനക്കേസിൽ കുടുക്കിയെന്നും യുവാവ് പരാതിയിൽ പറഞ്ഞു. മം​ഗലാപുരത്ത് യുവതി നൽകിയ പീഡനക്കേസിൽ 28 ദിവസം യുവാവ് ജയിലിൽ കഴിഞ്ഞതായും പരാതിയിൽ പറയുന്നു. സൗഹൃദം സ്ഥാപിച്ച് സ്വർണ്ണവും പണവും തട്ടുന്നതാണ് ശ്രുതിയുടെ രീതി. ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥ ചമഞ്ഞാണ് യുവതി പലരെയും തട്ടിപ്പിനിരയാക്കിയത്. ഇതിനായി വ്യാജ ഐഡി കാർഡും യുവതി നിർമ്മിച്ചിരുന്നു. പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. യുവതിക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. എന്നാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ അട്ടിമറി ; എം ആർ അജിത് കുമാറിന് ഇന്ന്...

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്...

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...