ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തിന്‍റെ ഭാഗമായി പാതകളിലെ കാടുകള്‍ തെളിച്ചു വൃത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കത്തിന്‍റെ ഭാഗമായി പാതകളിലെ കാടുകള്‍ തെളിച്ചു വൃത്തിയാക്കി.മുക്കട-ഇടമണ്‍-അത്തിക്കയം പാതയിലെ കാടുകളാണ് നീക്കം ചെയ്തത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വൃത്തിയോടാണ് ഇത്തവണ കാടുകള്‍ തെളിച്ചത്. മുന്‍കാലങ്ങളില്‍ പേരിനു മാത്രമാണ് കാടുകള്‍ നീക്കം ചെയ്തിരുന്നത്. ഇത് വ്യാപക പരാതിക്കിടയാക്കിരുന്നു. ശബരിമലയിലേക്കു പോകുന്നതും വരുന്നതുമായ എല്ലാ വലിയ വാഹനങ്ങളും ഈ പാത വഴിയാണ് കടന്നു പോകുന്നത്.

ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പാതയില്‍ ചിലയിടങ്ങളില്‍ ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ട്. പലപ്പോഴും തിരക്ക് നിയന്ത്രണതീതമാകാറുണ്ട് ഈ റൂട്ടില്‍. പ്രധാന ജംങ്ഷനുകളില്‍ പോലീസിന്‍റെ സേവനം ആദ്യകാലങ്ങളില്‍ ഉറപ്പാക്കിയിരുന്നെങ്കിലും ഇപ്പോഴതില്ല. ഗതാഗത കുരുക്കുണ്ടായാല്‍ പലപ്പോഴും പ്രദേശവാസികളാണ് ഇടപെടുന്നത്. റൂട്ടില്‍ പോലീസ് സേവനം ഉറപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...