കോന്നി : തേക്കുതോട്ടിൽ വിദേശ മദ്യം വില്പന നടത്തിയ സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. തേക്കുതോട് കലേഷ് ഭവനത്തിൽ കലേഷ് (45) ആണ് പിടിയിലായത്. ഇയാളിൽ നിന്നും നാല് ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു. കോന്നി ഡി.വൈ.എസ്.പി കെ.ബൈജു കുമാറിന്റെ നേതൃത്വത്തിൽ തണ്ണിത്തോട് സി.ഐ മനോജ്, എസ്.ഐ രജിത് കുമാർ, എഎസ്ഐ ആർ.അഭിലാഷ്, സിപിഓ ഷെഫീഖ് തുടങ്ങിയവർ ആണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദേശ മദ്യം വില്പന നടത്തിയതിന് ഒരാൾ പിടിയിൽ
RECENT NEWS
Advertisment