ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ പ്രാഥമികഅന്വേഷണത്തിന് വിജിലന്‍സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ പ്രാഥമികഅന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്. പറവൂരിലെ പുനര്‍ജനി പദ്ധതിക്കു വേണ്ടി എംഎല്‍എ ചട്ടം ലംഘിച്ച്‌ വിദേശപണം സ്വീകരിച്ചു എന്നാണ് പരാതി.

എസ്പി കെ ഇ ബൈജു തയ്യാറാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വഴി സര്‍ക്കാരിന് സമര്‍പ്പിച്ചു. 2018 ഒക്ടോബറില്‍ ലണ്ടനിലെ ബര്‍മിങ്ഹാമില്‍ നടന്ന പരിപാടിയില്‍ എംഎല്‍എ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്നതിന്റെ ഡിജിറ്റല്‍ തെളിവ് വിജിലന്‍സ് ശേഖരിച്ചു. ഓരോരുത്തരും 500 പൗണ്ട് (48,300 രൂപ) വീതം നല്‍കാനായിരുന്നു അഭ്യര്‍ഥന. ഇതിന് വിദേശമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നോ, പണം എത്തിയ മാര്‍ഗം തുടങ്ങിയവ കണ്ടെത്താനാണ് അന്വേഷണം.

പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍ വീട് നിര്‍മിച്ചുനല്‍കുന്ന പദ്ധതിയാണ് പുനര്‍ജനി. വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് പണം ആവശ്യപ്പെട്ടതെന്ന് കണ്ടെത്തി. മുന്‍ എംഎല്‍എ പി രാജു, കാതുകൂടം ആക്ഷന്‍ കൗണ്‍സില്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയിലാണ് അന്വഷണം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...