ഫോം 6 : ഓൺലൈൻ പതിപ്പിൽ സ്വമേധയാ വരുത്തിയ മാറ്റത്തിൽ തിരഞ്ഞെടുപ്പുകമ്മിഷന് വൻകുരുക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനുള്ള ഫോം ആറിന്റെ ഓൺലൈൻ പതിപ്പിൽ സ്വമേധയാ വരുത്തിയ മാറ്റം തിരഞ്ഞെടുപ്പുകമ്മിഷന് വൻകുരുക്കാകുന്നു. 2022-ൽ ഫോമിൽ ഇതുപോലെ മാറ്റം വരുത്തിയിരുന്നു. തീർത്തും നിയമാനുസൃതമായി, വേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു ആ മാറ്റം. എന്നാൽ ഇപ്പോൾ ഫോം ആറിൽ വരുത്തിയ മാറ്റം തിരഞ്ഞെടുപ്പു കമ്മിഷന്റെ വെറുമൊരു ഉത്തരവിലൂടെമാത്രമാണ്. ഇത് നിയമപരമായി നിലനിൽക്കില്ല. അപേക്ഷകന്റെയോ/ അപേക്ഷകയുടെയോ, അല്ലെങ്കിൽ അവരുടെ രക്ഷിതാവിന്റെയോ മുത്തച്ഛൻ/മുത്തശ്ശിയുടെയോ പേര് മുൻപുനടന്ന എസ്.ഐ.ആറിൽ ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കിൽ ആ നിയമസഭാ മണ്ഡലം, ബൂത്ത് നമ്പർ, സീരിയൽ നമ്പർ എന്നീ വിശദാംശങ്ങളാണ് ഫോമിലെ മാറ്റത്തിലൂടെ കമ്മിഷൻ ആവശ്യപ്പെട്ടത്.

1960-ലെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ചട്ടങ്ങൾക്കുകീഴിലെ നിയമാനുസൃത ഫോമാണ് ഫോം ആറ്. ഈ ഫോമിൽ മാറ്റം വേണമെങ്കിൽ കേന്ദ്രസർക്കാരിലെ നിയമ-നീതിന്യായ മന്ത്രാലയം ഭേദഗതി വരുത്തി ഔദ്യോഗിക വിജ്ഞാപനമിറക്കണം. കഴിഞ്ഞവർഷം ബിഹാറിൽ എസ്.ഐ.ആർ. നടപ്പാക്കിയപ്പോൾ മുതലാണ് ഫോമിൽ ഇപ്പോഴുള്ള മാറ്റംവരുത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ എക്സിക്യുട്ടിവ് ഉത്തരവിലൂടെയാണ് ഈ മാറ്റം. ഇതിന്റെ നിയമസാധുതയെ ഇക്കഴിഞ്ഞ മേയിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർസിങ് സന്ധുവും ചോദ്യം ചെയ്തിരുന്നു. അതോടെ, കമ്മിഷൻ 2025 ജൂണിൽ തുടക്കമിട്ട് ഇപ്പോഴും തുടരുന്ന എസ്.ഐ.ആറിന്റെയാകെ നിയമപരമായ നിലനിൽപ്പുതന്നെ ചോദ്യമുനയിലായി. മാറ്റം വരുത്തിയിട്ടില്ലെന്നും അനുബന്ധ ഡിക്ലറേഷൻ വ്യവസ്ഥ ഉൾപ്പെടുത്തിയത് മാത്രമാണെന്നുമാണ് കമ്മിഷന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സതീശനെതിരെ കരിങ്കൊടി പ്രതിഷേധം ; യൂത്ത് ഫ്രണ്ട് എം നേതാക്കളടക്കം നാല് പേർ...

0
ഇടുക്കി : മുഖ്യമന്ത്രി വി.ഡി സതീശനെ കട്ടപ്പന വാഴവരയിൽ കരിങ്കൊടി കാണിച്ച...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ ഗൂഢാലോചന നടന്നു ; വിരമിച്ച വിവരാവകാശ കമ്മീഷണറുടെ പുസ്തകത്തിൽ...

0
തിരുവനന്തപുരം : സിനിമാരംഗത്തെ സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തുറന്നുകാട്ടുന്ന ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്ലത്ത് ; നഗരത്തിൽ വൻ സുരക്ഷ

0
കൊല്ലം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച കൊല്ലത്തെത്തും. ഉച്ചയ്ക്ക്...

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിലെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടും ; വാട്ടർ...

0
തിരുവനന്തപുരം : തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന്...