കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊല്ലത്ത് ; നഗരത്തിൽ വൻ സുരക്ഷ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച കൊല്ലത്തെത്തും. ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് ഹെലികോപ്ടർ മാർഗം എത്തുന്ന അമിത് ഷാ 1.45 മുതൽ 3.30 വരെ കുണ്ടറ മുളവനയിലെ പവിത്രം കൺ​െവൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് ‘സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാർ സേ സമൃദ്ധി) ‘ പരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. പിന്നീടു മാതാ അമൃതാനന്ദമയി മഠത്തിലേക്ക് തിരിക്കും.

കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം നഗരത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി മടങ്ങിപ്പോകുന്നതുവരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം തുടരും. കൊല്ലം ആശ്രാമം മൈതാനത്തുനിന്നും കടപ്പാക്കട, കല്ലുംതാഴം കരിക്കോട്, കേരളപുരം, ഇളമ്പള്ളൂർ, കുണ്ടറ മുക്കട, ആശുപത്രി മുക്ക്, പള്ളിമുക്ക്, പുന്നത്തടം, മുളവന പവിത്രം കൺ​െവൻഷൻ സെന്റർവരെയുള്ള റോഡിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഇരുവശത്തേക്കും വാഹനഗതാഗതം അനുവദിക്കില്ല. വൈകീട്ട് നാലോടെ ആശ്രാമം ഹെലിപ്പാഡിൽനിന്നു ഹെലികോപ്ടറിൽ വള്ളിക്കാവ് ആശ്രമത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി വൈകീട്ട് 5.45 വരെ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഹർജി ; സുപ്രീം കോടതി അടുത്തയാഴ്ച പരി​ഗണിച്ചേക്കും

0
ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ സുപ്രീം കോടതി...

ബാങ്ക് പണിമുടക്ക് ; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ ഒഴിവാക്കി എസ്ബിഐ

0
മുംബൈ : സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ രാജ്യവ്യാപകമായി...

സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്ന്...

0
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് മോഷണം...

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർഥ്യത്തിലേക്ക് : ഡി.പി.ആർ. തയ്യാറാക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ...