അടൂർ : കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൻ്റെ രണ്ടാംഘട്ടം നവംബർ പതിനാലിന് പൂർത്തിയാക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് പറമ്പിൽ പറഞ്ഞു. മയൂരം ഓഡിറ്റോറിയത്തിൽ ഏറത്ത് മണ്ഡലം ശിൽപശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ 14ന് രണ്ടാം ഘട്ട യൂണിറ്റ് രൂപീകരണം നടക്കും. മുന്നാംഘട്ട പ്രവർത്തനത്തിൽ 69 മണ്ഡലങ്ങളിൽ യൂണിറ്റ് കമ്മറ്റി രൂപീകരിക്കും. വിവിധ വിജയങ്ങളെ ആസ്പദമാക്കി ബിനു എസ്. ചക്കാലായിൽ ,പഴകുളം സതീഷ് , ജെസി വർഗ്ഗീസ് എന്നിവർ ക്ലാസെടുത്തു.
മണ്ഡലം പ്രസിഡൻ്റ് അഡ്വ.ഡി. രാജീവ് ശിൽപ്പശാലയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ,സി.യു.സി ജില്ല കൺവീനർ അഡ്വ. എ. സുരേഷ്കുമാർ, കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ ,യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ,ബ്ലോക്ക് പ്രസിഡൻ്റുമാരായ മണ്ണടി പരമേശ്വരൻ ,അഡ്വ. ബിജു ഫിലിപ്പ് , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. ബിനു, സജി കൊട്ടയ്ക്കാട് , ജില്ല കോ- ഓർഡിനേറ്ററൻമാരായ അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് , സലിം പി .ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.