കഴക്കൂട്ടം താലൂക്ക് രൂപീകരണം യാഥാർത്ഥ്യമാക്കണം : കെ.ആർ.ഡി.എസ്.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടം താലൂക്ക് രൂപീകരണം യാഥാർത്ഥ്യമാക്കണമെന്നും തിരുവനന്തപുരം താലൂക്ക് ഓഫീസിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) തിരുവനന്തപുരം താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.ആർ.ഡി.എസ്.എ 36ാം വാർഷിക സംസ്ഥാന സമ്മേനത്തിനു മുന്നോടിയായി സംഘടിപ്പിച്ച തിരുവനന്തപുരം താലൂക്ക് സമ്മേളനം ബീനാമോൾ നഗറിൽ (പ്രിയദർശിനി ഹാൾ, കോട്ടയ്ക്കകം) കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.

രുവനന്തപുരം താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് വിനീത് അദ്ധ്യക്ഷത വഹിച്ചു.
കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ആർ. സിന്ധു, ജില്ലാ പ്രസിഡൻ്റ് വൈ.സുൽഫീക്കർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ദീപ ഒ.വി, ചാന്ദ്നി വി, ജില്ലാ ട്രഷറർ രാഗേഷ് കുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ പ്രദീപ് മാറനല്ലൂർ, ജയ് വി.ജി, ആർ.മഹേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഉഷ.ഐ, പത്മകുമാരി, ജില്ലാ വനിതാ സെക്രട്ടറി ദീപ ജി.എസ്, താലൂക്ക് സെക്രട്ടറി സജാദ്, മിഥുൻ.ബി എന്നിവർ സംസാരിച്ചു. കെ.ആർ.ഡി.എസ്.എ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി ഭാരവാഹികളായി യദു കൃഷ്ണൻ (പ്രസിഡന്റ്‌), ആര്യ (വൈസ് പ്രസിഡന്റ്), വിനീത് (സെക്രട്ടറി), അൻഷാദ് (ജോയിന്റ് സെക്രട്ടറി), വീണ (ട്രഷറർ), എന്നിവരെയും താലൂക്ക് വനിതാ കമ്മിറ്റി ഭാരവാഹികളായി ഹരിപ്രിയ ദേവി (പ്രസിഡന്റ് ), ശില്പ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...