Tuesday, May 13, 2025 1:22 pm

ചങ്ങാനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചങ്ങാനാശേരി അതിരൂപത മുന്‍ അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ (93) അന്തരിച്ചു. ഒരു മണിയോടെ ചങ്ങനാശേരിയിലായിരുന്നു അന്ത്യം. വാര്‍ധക്യസാഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സീറോ മലബാര്‍ സഭ സീനിയര്‍ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ ഇദ്ദേഹം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അദ്ദേഹം 20 വര്‍ഷത്തോളം ചങ്ങനാശ്ശേരി അര്‍ച്ച് ബിഷപായി പ്രവര്‍ത്തിച്ചു. സിബിസിഐ പ്രസിഡന്റ്, കെസിബിസി ചെയര്‍മാന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍, സിബിസിഐ എജ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഏഷ്യന്‍ പോസ്റ്റ് സിനഡല്‍ കമ്മീഷന്‍ അംഗം എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തില്‍ വീട്ടില്‍ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തില്‍ ജനിച്ചത്. 1962 ഒക്ടോബര്‍ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 1972 ഫെബ്രുവരി 13ന് പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാനായി ഉയര്‍ത്തി. പുളിയാംകുന്ന് ഹോളി ഫാമിലി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്‌കൂള്‍, ചങ്ങനാശേരി എസ്ബിഎച്ച്എസ് എന്നിവിടങ്ങളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിപ്പൂർ വിമാനത്താവളത്തിൽ 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

0
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട....

സർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകൾ എന്തു കൊണ്ട് നികത്തുന്നില്ല : ബിനോയ്...

0
പാലക്കാട് : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

ഉയർന്ന ചൂട് ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന...

ബൈക്ക് യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് പിൻസീറ്റ് യാത്രക്കാരൻ തെറിച്ചു വീണ് അപകടം

0
കട്ടപ്പന: ഇടുക്കി കട്ടപ്പന വെള്ളയാംകുടി എസ്എംഎൽ ജങ്ഷന് സമീപം ബൈക്കിൻ്റെ പിൻസീറ്റിൽ...