മഹാരാഷ്ട്രയില്‍ ബിജെപി മുൻ വക്താവ് ശിവസേന സ്ഥാനാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപി മുൻ വക്താവ് ശിവസേന സ്ഥാനാര്‍ത്ഥി. ബിജെപി നേതാവ് ഷൈന എന്‍സിയെ മുംബാദേവി മണ്ഡലത്തിലാണ് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ത്ഥിയാക്കിയത്. ഷൈന അടക്കം 15 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ശിവസേന പുറത്തു വിട്ടത്. തിങ്കളാഴ്ചയാണ് ഷൈന ശിവസേനയില്‍ ചേര്‍ന്നത്. 48 മണിക്കൂറിനകം മുംബാദേവി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അമിന്‍ പട്ടേലാണ് മുംബാദേവിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി മന്ത്രി റാവുസാഹേബ് ധാന്‍വേയുടെ മകള്‍ സഞ്ജന ജാദവും ശിവസേന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. വര്‍ളി മണ്ഡലത്തില്‍ മത്സരിക്കാനാണ് ഷൈന താല്‍പ്പര്യപ്പെട്ടിരുന്നത്. എന്നാല്‍ ശിവസേന ഷിന്‍ഡെ പക്ഷം മുന്‍ എംപി മിലിന്ദ് ദിയോറയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. മുംബാദേവിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹായുതി സഖ്യനേതാക്കള്‍ക്കും ഷൈന നന്ദി പറഞ്ഞു. മുംബൈയിലെ ജനങ്ങളോട് താന്‍ പ്രതിജ്ഞാബദ്ധമാണ്. അവരെ സേവിക്കാനും അവരുടെ ശബ്ദമാകാനുമുള്ള അവസരമായി സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നുവെന്നും ഷൈന പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...