Friday, October 11, 2024 10:51 am

യൂട്യൂബ് മുൻ സി.ഇ.ഒ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വുചിറ്റ്‌സ്‌കി (56) അന്തരിച്ചു. ശ്വാസകോശ ക്യാൻസറിനെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. 2014 മുതൽ 2023 വരെ യൂട്യൂബിന്റെ സി.ഇ.ഒ ആയിരുന്നു. 1968 ജൂലായ് 5ന് കാലിഫോർണിയയിലായിരുന്നു പോളിഷ്, റഷ്യൻ വേരുകളുള്ള സൂസന്റെ ജനനം. 20 വർഷത്തിലേറെയായി ടെക്നോളജി മേഖലയിൽ പ്രവർത്തിച്ചു.ആഗോള സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന്റെ രൂപീകരണത്തിൽ സൂസനും ഭാഗമാണ്. 1998ൽ ഗൂഗിളിന്റെ സ്ഥാപകരും കമ്പ്യൂട്ടർ ശാസ്ത്രജ്ഞരുമായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർക്ക് സൂസൻ തന്റെ ഗാരേജ് ഓഫീസിനായി വാടകയ്ക്ക് കൊടുത്തു. 1999ൽ സൂസൻ ഗൂഗിളിന്റെ ആദ്യ മാർക്കറ്റിംഗ് മാനേജറായി. തുടർന്ന് കമ്പനിയുടെ ഓൺലൈൻ പരസ്യ വിഭാഗത്തെയും വീഡിയോ സർവീസിനെയും നയിച്ചു.കമ്പനിയുടെ വരുമാനത്തെ ശക്തിപ്പെടുത്തുന്നതിന് ഒട്ടനവധി പരിഷ്കാരങ്ങൾ നടത്തി. യൂട്യൂബ് ഹിറ്റായതോടെ അത് ഗൂഗിൾ വാങ്ങണമെന്ന നിർദ്ദേശം അവതരിപ്പിച്ചത് സൂസൻ ആയിരുന്നു. 2006ൽ 1.65 ബില്യൺ ഡോളറിനാണ് ഗൂഗിൾ യൂട്യൂബിനെ സ്വന്തമാക്കിയത്. ഗൂഗിളിൽ എത്തുന്നതിന് മുമ്പ് സൂസൻ ഇന്റലിൽ മാർക്കറ്റിംഗ് വിഭാഗത്തിലും ജോലി ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാളി പ്രതിഷ്ഠയിലെ കിരീടം കവർന്നു ; നഷ്ടപ്പെട്ടത് മോദി സമർപ്പിച്ച കിരീടം

0
ബംഗ്ലദേശ്: കാളി പ്രതിഷ്ഠയുള്ള ജശോരേശ്വരി ക്ഷേത്രത്തിൽ നിന്നും കിരീടം കവർന്നു. 2021ൽ...

സി.ഐ.ടി.യു. ജില്ലാ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു

0
അടൂർ : സി.ഐ.ടി.യു. ജില്ലാ ജനറൽ കൗൺസിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്...

ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

0
ബെംഗളൂരു : ഛത്തീസ്ഗഢ് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന...

എല്ലാ മൊബൈല്‍ ഫോണുകളും ‘മെയ്‌ഡ് ഇന്‍ ഇന്ത്യ’; ഒരുങ്ങുന്നത് അത്യപൂര്‍വ സാഹചര്യം

0
ദില്ലി : രാജ്യത്ത് വിറ്റഴിയുന്ന 100 ശതമാനം മൊബൈല്‍ ഫോണുകളും...