മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ സത്യപ്രതിജ്ഞ ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി ։ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 16ന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ രാജ്യസഭാ എംപിയായി നാമനിര്‍ദ്ദേശം ചെയ്തത്. ഇതിന് പിന്നാലെ വലിയ വിവാദങ്ങളും ഉണ്ടായിരുന്നു.

അതേസമയം തന്നെ രാജ്യസഭാ എംപിയായി നാമനിര്‍ദ്ദേശം ചെയ്തത് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇത് സ്വീകരിച്ചത് സംബന്ധിച്ച് വിശദമായി സംസാരിക്കാമെന്നും ഗൊഗോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയോദ്ധ്യ കേസ്, ശബരിമല സ്ത്രീപ്രവേശനം, റാഫേല്‍ അഴിമതി അടക്കം പ്രമാദമായ നിരവധി കേസുകള്‍ പരിഗണിച്ച ജസ്റ്റീസ് ഗൊഗോയ് കഴിഞ്ഞ നവംബര്‍ മാസത്തിലാണ് വിരമിച്ചത്.

ചരിത്രത്തില്‍ ആദ്യമായി മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയ നാല് പേരില്‍ ഒരാളാണ് ജസ്റ്റീസ് ഗൊഗോയ്. എന്നാല്‍ ഗൊഗോയി രാജ്യസഭാ എംപിയാകുന്നതിനെ വിമര്‍ശിച്ച് ജഡ്ജിമാര്‍ അടക്കം നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു. ഒരു കോട്ട കൂടി വീണോ എന്ന് ചോദിച്ചാണ് ജസ്റ്റീസ് മദന്‍ ബി ലോകുര്‍ പ്രതികരിച്ചത്. ഗൊഗോയുടെ തീരുമാനം ജുഡീഷറിയുടെ വിശ്വാസ്യത, നിഷ്പക്ഷത എന്നിവയെ ബാധിക്കുന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ വിശ്വാസ്യത ഇടിക്കുന്ന നടപടിയെന്നാണ് കോണ്‍ഗ്രസ് ഇതിനെ വിമര്‍ശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...