രഞ്ജന്‍ ഗൊഗോയ്ക്ക് മാത്രമല്ല സഹോദരനും ലഭിച്ചു ‘പദവി’

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാ അംഗമായി നാമനിർദേശം ചെയ്തതിന് രണ്ട് മാസം മുമ്പു തന്നെ അദ്ദേഹത്തിന്റെ സഹോദരനും ലഭിച്ചു പദവി. ഗൊഗോയിയുടെ മൂത്ത സഹോദരൻ റിട്ട. എയർ മാർഷൽ അഞ്ജൻ ഗൊഗോയിയെ ആണ് രാഷ്ട്രപതി ഭവൻ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്.

നോർത്ത് ഈസ്റ്റ് റീജിയൺ മന്ത്രാലയത്തിന്റെ കീഴിലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡൽ ഏജൻസിയായ എൻ.ഇ.സിയിലെ ഒരു മുഴുവൻ സമയ അംഗമായിട്ടാണ് അഞ്ജൻ ഗൊഗോയിയെ നാമനിർദേശം ചെയ്തത്. ദി വൈറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എൻ.ഇ.സിയുടെ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥനെ രാഷ്ട്രപതി ഈ പദവിയിലേക്ക് നാമനിർദേശം ചെയ്യുന്നത്. 2013-ഫെബ്രുവരിയിലാണ് അഞ്ജൻ ഗൊഗോയി വ്യോമസേനയിൽ നിന്ന് വിരമിക്കുന്നത്. എൻ.ഇ.സി. അംഗമായി മൂന്നു വർഷത്തേക്കാണ് അദ്ദേഹത്തെ നിയമച്ചിരിക്കുന്നതെന്ന് ജനുവരി 24-ന് ഇറങ്ങിയ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

അതേ സമയം രഞ്ജൻ ഗൊഗോയി ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. അസമിൽ നിന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹം ഡൽഹിയിലെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...