ശാസ്ത്രലോകം നിര്‍ണായക പരീക്ഷണങ്ങളില്‍ ; ബ്രിട്ടീഷ് പൗരന് എച്ച്‌.ഐ.വി. മരുന്നുകള്‍ നല്‍കിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോകത്ത് മഹാമാരിയായി പടര്‍ന്നു പിടിക്കുന്ന കൊറോണയെ തോല്‍പ്പിക്കാന്‍ ശാസ്ത്രലോകം നിര്‍ണായക പരീക്ഷണങ്ങളില്‍ ആണ്. എച്ച്‌.ഐ.വി മരുന്നുകള്‍ കൊറോണ രോഗത്തിനും ഫലപ്രദമാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തല്‍. കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ഐ.സി.യു.വില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച്‌.ഐ.വി. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കിത്തുടങ്ങി. രോഗിയുടെ അനുമതിയോടെയാണിത്.

ലോപിനാവിര്‍, റിട്ടോണാവിര്‍ എന്നീ എച്ച്‌.ഐ.വി. മരുന്നുകള്‍ കൊവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കുന്നത്.

ഈ മരുന്നുകള്‍ ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്‍കൈയെടുത്ത് മരുന്ന് ലഭ്യമാക്കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളേജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...

പത്തനംതിട്ട ജനറൽ ആശുപത്രി വികസനം ; ജൂലൈ 29 ന് യോഗം ചേരുമെന്ന് എംഎൽഎ

0
പത്തനംതിട്ട : നിരവധി രോഗികൾ ദിനംപ്രതി ചികിത്സയ്ക്കായി ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ...