കൊച്ചി : ‘കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി കേരളത്തില്‍ പോലീസ് വകുപ്പ് മന്ത്രിയുണ്ടോ ഇപ്പോള്‍ എന്ന പരിഹാസവുമായി മുന്‍ ഡി.ജി.പി ഡോ.ജേക്കബ് തോമസ്. രണ്ടു ദിവസം മുന്‍പ് മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കുവച്ച പോസ്റ്റിനൊപ്പമാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമല്ലെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പോസ്റ്റ് വന്നത്.