ആലുവ നഗരത്തില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ: ആലുവ നഗരത്തില്‍ വോട്ടെടുപ്പ് മന്ദഗതിയിലാണ് നടക്കുന്നതെങ്കിലും ഗ്രാമീണ മേഖലകളില്‍ സാമൂഹിക അകലം പോലും പാലിക്കാതെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വീറും വാശിയുമൊന്നും നഗരപരിധിയിലെ പോളിംഗ് ബൂത്തുകളില്‍ ദൃശ്യമായിട്ടില്ല. സമൂഹിക അകലം പാലിക്കുന്നതിനായി വരച്ച വൃത്തത്തിനുള്ള കൃത്യമായി നിന്നാണ് വോട്ടര്‍മാര്‍ നഗരത്തില്‍ വോട്ടവകാശം വിനിയോഗിക്കുന്നത്. പലപ്പോഴും ബൂത്തുകളില്‍ വോട്ടര്‍മാരില്ലാത്ത സ്ഥിതിയും ഉണ്ട്. നഗരത്തിലെ 11, 12,13 വാര്‍ഡുകളിലെ യഥാക്രമം സെന്റ് മേരീസ് സ്കൂള്‍, മദ്രസ, എച്ച്‌.എ.സി എല്‍.പി സ്കൂള്‍ എന്നീ ബൂത്തുകളിലെല്ലാം കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് പോളിംഗ്. നഗരത്തിലെ എല്ലാ ബൂത്തുകളിലും രാവിലെ വോട്ടെടുപ്പ് ആരംഭിച്ച്‌ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴും ഒരേസമയം പത്തില്‍ താഴെ ആളുകള്‍ മാത്രമാണുണ്ടായത്.

അതേസമയം ഗ്രാമീണ മേഖലകളിലെ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 1,19 വാര്‍ഡുകളിലെ വോട്ടെടുപ്പ് നടക്കുന്ന എടയപ്പുറം കെ.എം.സി സ്കൂളില്‍ അഞ്ച് ബൂത്തുകളിലായി നൂറുകണക്കിന് ആളുകളാണ് ഒരേസമയം വോട്ട് ചെയ്യാനെത്തിയത്. സാമൂഹിക അകലം എന്നത് ചിന്തിക്കാന്‍ പോലുമാവില്ല. ഇവിടെ നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. വോട്ട് ചെയ്യാനെത്തിയവരുടെ നിര റോഡിലേക്ക് വരെ നീണ്ടു. സ്ഥലത്തുണ്ടായിരുന്ന നാമമാത്രമായ പോലീസുകാരും നിസഹായരായിരുന്നു. സൗകര്യ കുറവുള്ള സ്കൂളുകളില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഏര്‍പ്പെടുത്തിയതാണ് ഇത്തരം പ്രതിസന്ധിക്ക് കാരണം. എടയപ്പുറം ഗവ. സ്കൂളിലെ ഒരു കെട്ടിടം പുതിയത് നിര്‍മ്മിക്കുന്നതിനായി പൊളിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും കെ.എം.സി സ്കൂളില്‍ ബൂത്തുകളുടെ എണ്ണം കൂടുതലായിരുന്നു. അന്നും ഇന്നത്തേതിന് സമാനമായ സാഹചര്യമായിരുന്നു.

എടയപ്പുറം ഗവ. സ്കൂളിലെ ഒരു കെട്ടിടത്തില്‍ 16, 17 വാര്‍ഡുകളിലേതായി മൂന്ന് ബൂത്തുകളാണുള്ളത്. ഇവിടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 16ലെ ഒരു ബൂത്തിന്റെ പോളിംഗ് സ്റ്റേഷന്‍ അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയാണ്. ഇവിടെയും വോട്ടര്‍മാരുടെ വലിയ നിരയുണ്ട്. വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്ററൈസറും മറ്റും നല്‍കുന്നതിനാല്‍ ഏറെ സമയം ഒരാള്‍ക്ക് വേണ്ടിവരുന്നുണ്ട്. പഞ്ചായത്ത്, ബ്ളോക്ക്, ജില്ലാ എന്നിങ്ങനെ മൂന്ന് വോട്ടുകള്‍ ചെയ്യേണ്ടി വരുന്നതിനാലും ഗ്രാമങ്ങളിലെ വോട്ടര്‍മാര്‍ക്ക് സമയം അധികം വേണ്ടിവരികയാണ്.

എച്ച്‌.എ.സി സ്കൂള്‍ ഹരിത ബൂത്ത്

ആലുവ നഗരസഭയിലെ 26 വാര്‍ഡുകളില്‍ ഏക ഹരിതബൂത്തായി നിശ്ചയിച്ചിരിക്കുന്നത് 12 -ാം വാര്‍ഡില്‍പ്പെട്ട നഗരസഭ ഓഫീസിന് സമീപമുള്ള എച്ച്‌.എ.സി എല്‍.പി സ്കൂളാണ്. കളമശേരി പോളിടെക്നിക്കിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയാണ് പ്രവേശന കവാടത്തിലും സ്കൂളിന്റെ തൂണുകളിലും മറ്റും പനയോല, തെങ്ങോല, കുരുത്തോല, ചേമ്പില എന്നിവ ഉപയോഗിച്ച്‌ ആകര്‍ഷകമാക്കിയത്. ഈ ബൂത്ത് ഹരിത ബൂത്താണെന്ന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമെല്ലാം അറിഞ്ഞത് എന്‍.എന്‍.എസ് വളണ്ടിയര്‍മാര്‍ എത്തിയപ്പോള്‍ മാത്രമാണ്. വളണ്ടിയര്‍മാരുടെ സേവനം വോട്ടെടുപ്പ് അവസാനിക്കും വരെ പോളിംഗ് സ്റ്റേഷനില്‍ ഉണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...