തിരുവനന്തപുരം : മ്യൂസിയം പോലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സാമ്പത്തിക തട്ടിപ്പിനിരയായി പരാതി നല്‍കിയിട്ടും പോലീസ് അവഗണച്ചെന്നാണ് ശ്രീലേഖയുടെ പരാതി. പരാതി ഇ മെയിലില്‍ നല്‍കിയിട്ടും നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുന്‍ ഡിജിപി പരാതിപ്പെടുന്നു.
എന്നാല്‍ മുമ്പ് നാല് തവണ താന്‍ നല്‍കിയ പരാതിയിലും ഇതേ അനുഭവമാണെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മ്യൂസിയം സ്റ്റേഷന്‍ പരിധിയിലെ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു. ഓണ്‍ലൈനില്‍ പറ്റിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിലാണ് മുന്‍ ഡിജിപിക്ക് ദുരനുഭവം ഉണ്ടായത്. എന്നാല്‍ ആരോപണം മ്യൂസിയം പോലീസ് നിഷേധിച്ചു. പരാതി ഇ മെയിലില്‍ അയച്ചതായി ശ്രീലേഖ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇത് വരെ ലഭിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.