വൈ​ദി​ക​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ ന​ട​പ​ടി : സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

അ​തി​ര​മ്പുഴ : ദേ​വാ​ല​യ​ത്തി​ല്‍ ഒ​റ്റ​യ്ക്കു വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച വൈ​ദി​ക​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വിളി​ച്ചു​വ​രു​ത്തി​യ ഏ​റ്റു​മാ​നൂ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി​യി​ല്‍ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റിപ്പോര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ബി​ന്ദു തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ശേ​ഷം ഉചിത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ അം​ഗം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​തി​ര​മ്പു​ഴ സെ​ന്റ്  മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി അ​സി​സ്റ്റ​ന്റ്  വി​കാ​രി ഫാ. ​ലി​ബി​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ലി​നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോലീസ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ അ​നാ​വ​ശ്യ​മാ​യി സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

മ​ദ്ബ​ഹ​യു​ടെ വി​രി​പോ​ലും തു​റ​ക്കാ​തെ സ്വ​കാ​ര്യ​മാ​യി ഫാ. ​ലി​ബി​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അര്‍പ്പിക്കുകയായിരുന്നു. ഒ​പ്പം ദേ​വാ​ല​യ ശു​ശ്രൂ​ഷി​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ള്ളി​യു​ടെ വാ​തി​ല്‍​ക്ക​ല്‍ എ​ത്തി ദേ​വാ​ല​യ ശു​ശ്രൂ​ഷി​യോ​ടു വി​വ​രം തി​ര​ക്കി​യ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം വൈ​ദി​ക​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തി ത​ന്നെ കാ​ണ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഫാ. ​ലി​ബി​നോ​ട് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കെ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം ന​ട​ത്താ​തെ സ്വ​കാ​ര്യ​മാ​യാ​ണു വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച​തെ​ന്നും താ​നും ദേ​വാ​ല​യ ശു​ശ്രൂ​ഷി​ക​ളും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്നതെ​ന്നും വൈ​ദി​ക​ന്‍ വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് പ​ള്ളി അ​ധി​കൃ​ത​ര്‍ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​സ്തു​ത​ക​ള്‍ ബോ​ധി​പ്പി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...