കാമുകന്റെ 18 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അടിച്ചുകൊന്ന മുൻ ജോർജിയൻ ബ്യൂട്ടി ക്വീനിന് ജീവപര്യന്തം തടവ്

For full experience, Download our mobile application:
Get it on Google Play

ജോർജിയ :  കാമുകന്റെ 18 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അടിച്ചുകൊന്ന മുൻ ജോർജിയൻ ബ്യൂട്ടി ക്വീനിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകം ചെയ്തപ്പോൾ പ്രതി ട്രിനിറ്റി പോ​ഗിന് 18 വയസ്സായിരുന്നു പ്രായം. കാമുകൻ ജൂലിയൻ വില്യംസ് പിസ്സ വാങ്ങാൻ പുറത്ത് പോയപ്പോഴാണ് പോ​ഗ് ജേഡ് ആഞ്ചൽസെന്ന കുഞ്ഞിനെ മർദിച്ചുകൊന്നതെന്ന് ജൂറി അം​ഗങ്ങൾ കണ്ടെത്തി. 2024 ജനുവരി 14ന് സൗത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഡോർമെറ്ററി മുറിയിൽ വച്ചാണ് കുട്ടിയുടെ തലയിലും ശരീരത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചത്. അതിന്റെ ഫലമായി തലച്ചോറിനുൾപ്പെടെ മാരകമായ മുറിവേറ്റു മരണം സംഭ​വിക്കുകയായിരുന്നു.

വിചാരണവേളയിൽ കാമുകനിൽ സ്വന്തമായി കുട്ടികൾ വേണമെന്ന് ആ​ഗ്രഹിച്ചതിനാലാണ് പോ​ഗ് ആ കുഞ്ഞിനോട് നീരസം കാണിച്ചതെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഡോർമെറ്ററി കെട്ടിടത്തിലെ മറ്റു കുട്ടികൾ കുറെ നേരം കുട്ടിയുടെ കരച്ചിൽ കേട്ടതായി പറഞ്ഞു. ഡോർമെറ്ററിയിൽ തിരിച്ചെത്തിയ വില്യംസ് ബോധരഹിതനായ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ തലയോട്ടിക്കും കരളിനുമുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേറ്റിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. 2023-ലാണ് ജോർജിയൻ ബ്യൂട്ടി ക്വീൻ ആയി ട്രിനിറ്റി പോ​ഗ് തിരഞ്ഞെടുക്കപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...