കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തൃതല പഞ്ചായത്തുകളിൽ കാര്യമായ തോതിൽ പോളിംഗ് നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തൃതല പഞ്ചായത്തുകളിൽ കാര്യമായ തോതിൽ പോളിംഗ് നടന്നു. രാവിലെ ഏഴ് മണി മുതൽ അരുവാപ്പുലം, കോന്നി, പ്രമാടം, മലയാലപ്പുഴ, തണ്ണിത്തോട്, വള്ളിക്കോട്, മൈലപ്ര തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ നല്ല രീതിയിൽ പോളിംഗ് നടന്നു. സ്ത്രീകളുടെയും പുരുഷൻമാരുടെയും നീണ്ട നിരകാണാമായിരുന്നു. ഉച്ചക്ക് ഒരു മണി ആയപ്പോഴേക്കും 46% പോളിംഗ് രേഖപ്പെടുത്തി. 154 ബൂത്തുകളിലായി 125814 വോട്ടർമാർ ആണ് നിലവിൽ ഉള്ളത്. 68068 വോട്ടർമാർ വനിതകളാണ്. 57746 വോട്ടർമാർ പുരുഷന്മാരുമാണ്. പ്രമാടം പഞ്ചായത്തിൽ ആണ് ഏറ്റവും കൂടുതൽ വോട്ടർമാർ. ഇവിടെ നാല്പതു ബൂത്തുകൾ ആണ് ക്രമീകരിച്ചത്.

1693 വോട്ടർമാരുള്ള മല്ലശേരിയാണ് ഏറ്റവും വലിയ ബൂത്ത്‌. ഏറ്റവും കുറവ് വോട്ടർമാർ ഉള്ളത് അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ബൂത്ത്‌ ആണ്. ഇവിടെ 72 വോട്ടർമാർ ആണുള്ളത്.4 മണി ആയപ്പോഴേക്കും 59 പേര് വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. മുൻകാല തിരഞ്ഞെടുപ്പുകളിൽ ഈ ബൂത്തിൽ 25 വോട്ടുകളിൽ കൂടുതൽ നടക്കാറില്ല. അതിൽ നിന്ന് വത്യസ്തമായാണ് 59 വോട്ടുകൾ നടന്നത്. പോളിംഗ് അവസാനിച്ച് ജനങ്ങളുടെ വിരൽ അടയാളം മിഷീനിൽ പതിഞ്ഞതോടെ ഇനി 13ആം തീയതി വരെ സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് വർധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...