ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥന്‍ എസ് വി മേനോന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന എസ് വി മേനോന്‍ തിരുവനന്തപുരത്ത് നിര്യാതനായി. 76 വയസായിരുന്നു. ഹൃദയാഘത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.

ഫിലിംസ് ഡിവിഷനില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പി ഐ ബി, നാഷണല്‍ ഫിലിം ആര്‍കൈവ്‌സ് , ഡി എ വി പി, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങി കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ന്യൂ ഡല്‍ഹിയിലും , മേഖലാ തലത്തിലുമുള്ള വിവിധ മാധ്യമ യൂണിറ്റുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫീല്‍ഡ് പബ്ലിസിറ്റി കേരളാ -ലക്ഷദ്വീപ് മേധാവിയായിട്ടാണ് വിരമിച്ചത്.

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഉപദേശക സമിതി അംഗമായിരിന്നിട്ടുണ്ട്. ജോണ്‍ അബ്രഹാമിന്റെ ‘അഗ്രഹാരത്തിലെ കഴുത ‘ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. സംസ്‌കാരം തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 2 മണിയ്ക്ക്. ഭാര്യ : മീര മേനോന്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...