നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് ; മലപ്പുറത്ത് പ്രചാരണജാഥ സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് യാത്ര നടത്തും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണ് യാത്ര നടത്തുക. അടുത്ത മാസം ആദ്യം യാത്ര ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലം നേതാക്കളുടെ യോഗത്തിനു ശേഷമാണ് ജില്ലാ യാത്ര സംഘടിപ്പിക്കുമെന്നു മുസ്‌ലിം ലീഗ് നേതാക്കൾ വ്യക്തമാക്കിയത്. മലപ്പുറം ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലൂടെയും ജില്ലാ അധ്യക്ഷൻ നയിക്കുന്ന യാത്ര കടന്നു പോകും. ജില്ലയിൽ ആധിപത്യം വർധിപ്പിക്കുക എന്നാണു യാത്ര കൊണ്ട് മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ലീഗിന് നേട്ടമുണ്ടായെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടം ആവർത്തിക്കാൻ ആകുമെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയായെന്നും ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. നിലവിൽ ജില്ലയിൽ എൽ.ഡി.എഫിന്റെ കയ്യിലുള്ള മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ പ്രത്യേക ശ്രദ്ധയൂന്നുമെന്നും നേതാക്കൾ വ്യക്തമാക്കി .

അതെ സമയം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവശമുളള 12 നിയമസഭ മണ്ഡലങ്ങളിലും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി . നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ മണ്ഡലങ്ങള്‍ വച്ചു മാറാനുളള സാധ്യയില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...