ചരിത്രത്തിലാദ്യമായി ആചാര അനുഷ്ഠാനങ്ങള്‍ മാത്രമായി എരുമേലി പേട്ടതുള്ളല്‍ നാളെ

For full experience, Download our mobile application:
Get it on Google Play

എരുമേലി : ചരിത്രത്തിലാദ്യമായി ആചാര അനുഷ്ഠാനങ്ങള്‍ മാത്രമായി എരുമേലി പേട്ടതുള്ളല്‍ നാളെ നടക്കും. നാളത്തെ പേട്ടതുള്ളല്‍ സംഘത്തില്‍ 50 പേരെ പങ്കെടുപ്പിയ്ക്കാനാണ് പോലീസിന്റ നിര്‍ദ്ദേശം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും പത്ത് വയസ്സില്‍ താഴെയുള്ളവര്‍ക്കും അനുവാദമില്ല. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.ആര്‍ രാജീവ് പറഞ്ഞു. ഇന്നത്തെ ചന്ദനക്കുടം മഹോത്സവവും കൊറോണ മാനദണ്ഡപ്രകാരം ചടങ്ങ് മാത്രമായി നടത്തുകയുള്ളൂവെന്നും ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു.

അയ്യപ്പന്‍ മണികണ്ഠനായി അവതരിച്ച്‌ മഹിഷിയെ വധിച്ചതിന്റെ സന്തോഷം പങ്കിടാന്‍ നാട്ടുകാര്‍ ഒത്തു കൂടിയ ആഘോഷമാണ് പിന്നീട് എരുമേലി പേട്ടതുള്ളലായത്. ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളല്‍ കൊച്ചമ്ബലത്തില്‍ നിന്ന് രാവിലെ 11ന് ആരംഭിക്കും. തുടര്‍ന്ന് പള്ളിയിലും കയറി അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദവും പുതുക്കിയാണ് പേട്ടതുള്ളല്‍ വലിയയമ്പലത്തിലേക്ക് നീങ്ങുന്നത്.

ഉച്ചയ്ക്ക് ശേഷം ആകാശത്ത് വെള്ളിനക്ഷത്രം വെട്ടിത്തിളങ്ങുന്നതോടെ ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ ആരംഭിക്കും. അമ്ബലപ്പുഴ പേട്ടതുള്ളല്‍ സംഘത്തിന് അമ്ബലപ്പുഴ കരപ്പെരിയോന്‍ എന്‍.ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, വൈസ് പ്രസിഡന്റ് ജി.ശ്രീകുമാര്‍, ജോ.സെക്രട്ടറി വിജയമോഹന്‍, ഖജാന്‍ജി കെ.ചന്ദ്രകുമാര്‍, കമ്മറ്റി അംഗം കെ.ടി. ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. 43 പേരാണ് സംഘത്തിലുള്ളത്. ആലങ്ങാട് സംഘത്തിന് സംഘം പെരിയോന്‍ എ.കെ വിജയകുമാര്‍ അമ്ബാടത്ത്, യോഗം പ്രതിനിധി പുറയാറ്റ് കളരി രാജേഷ് കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...