ഡോളർ കടത്ത് കേസ് ; രണ്ട് വിദേശ മലയാളി വ്യവസായികളെ കസ്റ്റംസ് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളർ കടത്ത് കേസ് രണ്ട് വിദേശ മലയാളി വ്യവസായികളെ പതിനാലാം തീയതി കസ്റ്റംസ് ചോദ്യം ചെയ്യും. ദുബായ് കോൺസുലേറ്റ് വഴി കടത്തിയ ഡോളർ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് ലാഫിർ, കിരൺ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായി ഈ പണം ചെലവഴിച്ചതായാണ് കസ്റ്റംസ് കണ്ടെത്തൽ.

ഡോളർ കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിദേശത്തുള്ള മലയാളി വ്യവസായികളെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ ദുബായിലാണ് സ്വദേശികളായ മുഹമ്മദ് ലാഫിർ, കിരൺ എന്നിവർ ഉള്ളത്. ഇരുവരോടും വരുന്ന പതിനാലാം തീയതി കസ്റ്റംസ് പ്രിവൻ്റിവിൻെറ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.

കോൺസുലേറ്റ് വഴി കടത്തിയ ഡോളർ വിദേശത്ത് വച്ച് വാങ്ങിയത് ഇവരാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കോൺസൽ ജനറലും, അറ്റാഷേയുമാണ് ഡോളർ വിദേശത്തേക്ക് എത്തിച്ചതെന്ന് കസ്റ്റംസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കടത്തിക്കൊണ്ടു വന്ന ഡോളർ വിദ്യാഭ്യാസ മേഖലയിൽ അടക്കം നിക്ഷേപിച്ചു എന്നും കണ്ടെത്തി. രണ്ട് വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായിരുന്നു പണം ചെലവഴിച്ചത്. കൂടാതെ മറ്റു ബിസിനസുകൾക്കും ഈ പണം ഉപയോഗിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതോടെ പണം ആരുടേതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...