മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശിവാജിറാവു പാട്ടില്‍ നിലംഗേക്കര്‍ (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.
1985 ജൂണ്‍ മുതല്‍ 1986 മാര്‍ച്ച് വരെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന ശിവാജിറാവു പാട്ടീല്‍ നിലംഗേക്കര്‍ മറാത്ത്‌വാഡ മേഖലയിലെ ലത്തൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു. 1985ലെ എംഡി പരീക്ഷാഫലത്തില്‍ മകള്‍ക്കും മകളുടെ സുഹൃത്തിനും വേണ്ടി ഇടപെടല്‍ നടത്തിയെന്ന ആരോപണത്തില്‍ കോടതി പരാമര്‍ശത്തേ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.