കൊലക്കുറ്റത്തിന് കേസെടുത്ത് വനപാലകരെ ഉടന്‍ അറസ്റ്റു ചെയ്യണം ; നാഷണലിസ്റ്റ് കിസാൻ സഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനം വകുപ്പിന്റെ കർഷകദ്രോഹ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ചിറ്റാർ കൊലപാതകവും പട്ടയഭൂമിയെ സംബന്ധിച്ച പുതിയ ഉത്തരവും. ചിറ്റാറിലെ മത്തായിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വനം വകുപ്പിന്റെ നടപടികളിലെ വീഴ്ചകൾ പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അവധിയിൽ പ്രവേശിപ്പിച്ചതും സ്ഥലം മാറ്റിയതും പരിഹാരമല്ല. കൊലക്കുറ്റത്തിന് കേസെടുത്ത് ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജും നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസും ആവശ്യപ്പെട്ടു.

കൃഷി ഭൂമി വനഭൂമിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഉത്തരവ്‌ കർഷകർക്ക് ഇരുട്ടടിയാണ്‌. കൃഷി ഭൂമിയുടെ പേരിൽ കാർഷിക വായ്പകൾ പോലും ബാങ്കുകൾ കർഷകർക്ക് നിഷേധിക്കുമ്പോൾ ഉദ്യോഗസ്ഥർ മുടന്തൻ ന്യായങ്ങളുയർത്തി പ്രതിരോധിക്കുന്നത് ക്രൂരതയാണ്. കൊറോണാ പ്രതിസന്ധിയിൽ ബാങ്കുകളുടെ സമീപനം കർഷകരുടെ ദുരിതം വര്‍ധിപ്പിക്കും. 5 ഹെക്ടറിൽ താഴെയുള്ള ഒരു പാറമടക്കു അനുമതി നിഷേധിക്കാൻ ആയിരക്കണക്കിന് കർഷകരുടെ ഭൂമി വനഭൂമിയാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജും നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ തോമസും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...